Flash News

ആള്‍ക്കൂട്ട ഉന്മൂലനങ്ങള്‍ക്ക് പിറകില്‍ വംശീയതയും അപരവല്‍ക്കരണവും: പ്രദീപ് നെന്മാറ

April 13, 2018 , കെ.എം. സാബിര്‍ അഹ്സാന്‍

fraternity

“വംശീയ ബോധങ്ങളോട് കലഹിക്കുക” എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി സ്റ്റേഡിയം സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: അട്ടപ്പാടിയിലെ മധുവിൻ്റെയടക്കമുള്ള ആള്‍ക്കൂട്ട ഉന്മൂലനങ്ങള്‍ക്ക് പിറകില്‍ വംശീയതയും അപരവല്‍ക്കരണവുമാണെന്ന് ഫ്രെറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ അഭിപ്രായപ്പെട്ടു. കേരളീയ പൊതുബോധം പുരോഗമനപരമാണെന്ന് അവകാശ വാദങ്ങളുന്നയിക്കുമ്പോഴും പ്രത്യക്ഷവും പരോക്ഷവുമായ വംശീയത ഉള്ളടങ്ങിയിരിക്കുന്നു എന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ദലിത് മുസ്ലിം ആദിവാസി ട്രാന്‍സ്ജെന്‍ഡര്‍ മുതല്‍ ഇതര സംസ്ഥാന തൊഴിലാളികളോടും ഗതിയില്ലാത്തതിനാല്‍ തെരുവിലിറങ്ങേണ്ടി വന്ന യാചകരോടും പൊതു വംശീയ ബോധം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഫ്രെറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി സ്റ്റേഡിയം ബസ് സ്റ്റാൻ്റിന് സമീപം സംഘടിപ്പിച്ച ‘വംശീയ ബോധങ്ങളോട് കലഹിക്കുക’ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപരവല്‍ക്കരണങ്ങളേയും വംശീയ മുന്‍‌വിധികളേയും രാഷ്ട്രീയ സാഹോദര്യം കൊണ്ട് ചെറുക്കണമെന്നും ആ അര്‍ത്ഥത്തില്‍ സാഹോദര്യം ഒരു രാഷ്ട്രീയ മുദ്രാവാക്യമായി ഉയര്‍ത്തിക്കൊണ്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് റഷാദ് പുതുനഗരം അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് ഷംസീര്‍ ഇബ്രാഹീം മുഖ്യ പ്രഭാഷണം നടത്തി. അട്ടപ്പാടിയില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തില്‍ നടന്ന മുഴുവന്‍ ദുരൂഹ മരണങ്ങളും അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കുക, ഭൂമി കയ്യേറ്റത്തെക്കുറിച്ച് ധവളപത്രമിറക്കുക, അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വേണ്ടി അനുവദിക്കപ്പെട്ട ഫണ്ടുകളുടെ വിനിയോഗവുമായി ബന്ധപ്പെട്ട സോഷ്യല്‍ ഓഡിറ്റിംഗ് നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിഷേധ സായാഹ്നം മുന്നോട്ടുവെച്ചു.

അട്ടപ്പാടിയില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട മധുവിൻ്റെ അമ്മ മല്ലി, സഹോദരിമായ ചന്ദ്രിക, സരസ്വതി എന്നിവര്‍ മുഖ്യാതിഥികളായി. ശിവരാജന്‍ ( അംബേദ്കര്‍ കോളനി), മാരിയപ്പന്‍ ( ആദിവാസി സംരക്ഷണസംഘം), മായാണ്ടി (പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംരക്ഷണ മുന്നണി), കക്കി മൂപ്പന്‍ , ബാബുരാജ്, ഡിവിന്‍ ( DHRM), സജീവന്‍ (കേരള പട്ടിക വര്‍ഗ്ഗ മഹാസഭ), വി.പി നിജാമുദ്ദീന്‍ (വിവരാവകാശ പ്രവര്‍ത്തകന്‍), അബൂബക്കര്‍ അഗളി, ഷക്കീര്‍ പുതുപ്പള്ളിത്തെരുവ് (സോളിഡാരിറ്റി), ഹാരിസ് നെന്മാറ (എസ്.എെ.ഒ) എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെ.സി നാസര്‍ സമാപനം നിര്‍വഹിച്ചു. കാശ്മീരിലെ എട്ട് വയസ്സ്കാരിയുടെ ഉന്മൂലനത്തിന് പുറകില്‍ മുസ്ലിം വിരുദ്ധ വംശീയതയാണെന്നും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മധുവിൻ്റെ കൊലപാതം പ്രമേയമാക്കി ഫ്രെറ്റേണിറ്റി കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റംഗം റാനിയ സുലൈഹ അവതരിപ്പിച്ച ഏകാംഗ നാടകം അരങ്ങേറി. ജില്ല വൈസ് പ്രസിഡണ്ട് മുബശ്ശിര്‍ ഷര്‍ക്കി സ്വാഗതവും ജില്ലാ സെക്രട്ടറി സതീഷ് മേപ്പറമ്പ് നന്ദ യും പറഞ്ഞു. മുകേഷ് മേപ്പറമ്പ് , ഷാജഹാന്‍ കാരൂക്കില്‍, രഞ്ചിന്‍ കൃഷ്ണ, അമീറാ മുസ്തഫ, ഫാസില്‍ ആലത്തൂര്‍, ഷഫീക്ക് അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം അട്ടിമറിക്കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന ഭീമഹരജിയില്‍ മധുവിന്റെ അമ്മയും സഹോദരിമാരും ഒപ്പുവെച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top