Flash News

തീവ്രവാദ ആക്രമത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ശവസംസ്ക്കാര ചടങ്ങില്‍ ബോംബ് സ്ഫോടനം; പതിനാറു പേര്‍ മരിച്ചു

April 13, 2018

bomb-1വടക്കന്‍ ഇറാഖി ഗ്രാമമായ സമാറയില്‍ ഡാഷ് (ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ്) വിരുദ്ധ പോരാളികളുടെ ശവസംസ്‌കാരചടങ്ങിനിടെ ബോംബ് സ്‌ഫോടനം. 16 പേര്‍ കൊല്ലപ്പെട്ടു.

അല്‍ ഹഷ്ദ് അല്‍ ഷാബി അര്‍ദ്ധസൈനിക വിഭാഗത്തിലെ അഞ്ച് പേരുടെ ശവസംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സംഭവം. തീവ്രവാദ സംഘം വേരുറപ്പിച്ചിരുന്ന വിവിധ ഇറാഖി പട്ടണങ്ങളില്‍ നിന്ന് അവരെ തുരത്താന്‍ മുന്നില്‍ നിന്ന അര്‍ദ്ധസൈനിക വിഭാഗത്തിലുള്ളവരായിരുന്നു കൊല്ലപ്പെട്ട അഞ്ച് പേരും. സമാധാനത്തിന് വേണ്ടിയുള്ള യുദ്ധം തുടരുമ്പോഴും ഭീകരര്‍ക്ക് മേല്‍ ഇറാഖി സര്‍ക്കാര്‍ ആധിപത്യം പ്രഖ്യാപിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top