Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

April 13, 2018

mukhyതിരുവനന്തപുരം: ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ മലയാള സിനിമയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡ് ലഭിച്ചത് അഭിമാനകരമാണെന്നും, നല്ല സിനിമകള്‍ക്കുള്ള പ്രചോദനമാകട്ടെ ഈ അവാര്‍ഡുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശിയ പുരസ്‌കാരങ്ങള്‍ നേടിയെടുത്ത മലയാള ചലച്ചിത്ര പ്രവര്‍ത്തകരെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നുവെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലനും പ്രതികരിച്ചു.

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. മലയാളത്തിന് ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞു എന്നത് ഏറെ സന്തോഷം നല്‍കുന്നു. മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും അവാര്‍ഡ് ലഭിച്ചു എന്നതും അഭിമാനകരമാണ്. നല്ല സിനിമകള്‍ക്കുള്ള പ്രചോദനമാകട്ടെ ഈ അവാര്‍ഡുകള്‍ എന്ന് ആശംസിക്കുന്നു.

 

പത്ത് ദേശീയ പുരസ്‌കാരങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. കൂടാതെ ജൂറി അധ്യക്ഷന്‍ ശേഖര്‍ കുമാറിന്റെ പ്രശംസയും. ഹിന്ദി സിനിമകളുടെ നിലവാരം കുറഞ്ഞെന്നും പ്രാദേശിക ഭാഷാ ചിത്രങ്ങള്‍ കാന്‍ ഫെസ്റ്റിവല്‍ പോലുള്ള മേളകളില്‍ പ്രദര്‍ശിക്കാവുന്ന നിലവാരത്തില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

മികച്ച സംവിധായകനായി ജയരാജിനെയും മികച്ച സഹനടനായി ഫഹദ് ഫാസിലിനെയും മികച്ച ഗായകനായി യേശുദാസിനെയും ജൂറി തെരഞ്ഞെടുത്തു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഭയനാകം എന്ന ചിത്രമാണ് ജയരാജിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്.

വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിന് വേണ്ടി പോയ് മറഞ്ഞ കാലം എന്ന ഗാനം ആലപിച്ച ഗാനഗന്ധര്‍വനിലൂടെയാണ് മികച്ച ഗായകനുള്ള പുരസ്‌കാരം ഒരിക്കല്‍ കൂടി മലയാളക്കരയിലേക്ക് എത്തുന്നത്. എട്ടാം തവണയാണ് യേശുദാസ് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നേടുന്നത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള സിനിമ. ഇന്ദ്രന്‍സിന്റെ മനോഹരമായ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ആളൊരുക്കം എന്ന ചിത്രത്തിന് മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.

ടേക്ക് ഓഫിനും ചിത്രത്തിലെ പാര്‍വതിയുടെ പ്രകടനത്തിനും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചതാണ് മലയാളത്തിന്റെ മറ്റൊരു സവിശേഷത. മികച്ച നടിക്കുള്ള പോരാട്ടത്തില്‍ പാര്‍വതിയെ അവസാനം വരെ പരിഗണിച്ചിരുന്നുവെന്നും മനോഹരമായ പ്രകടനമാണ് അവര്‍ കാഴ്ചവച്ചതെന്നും ജൂറി വിലയിരുത്തി. ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിനായും ജൂറി അവസാനം വരം പരിഗണിച്ചിരുന്നു. മനോഹരമായ പ്രകടനമാണ് ചിത്രത്തില്‍ ഇന്ദ്രന്‍സ് കാഴ്ചവച്ചിരിക്കുന്നതെന്നും ജൂറി വിലയിരുത്തി.

മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും മലയാളത്തിനാണ്. ഭയാനകം എന്ന ജയരാജ് ചിത്രത്തിന് കാമറ ചലിപ്പിച്ച നിഖില്‍ എസ്. പ്രവീണിനാണ് മികച്ച കാമറാമാനുള്ള പുരസ്‌കാരം. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരവും ടേക്ക് ഓഫ് എന്ന ചിത്രം നേടി. സന്തോഷ് രാജനാണ് ഈയിനത്തില്‍ പുരസ്‌കാരം കേരളക്കരയില്‍ എത്തിച്ചത്.

കഥേതര വിഭാഗത്തില്‍ അനീസ് കെ. മാപ്പിള സംവിധാനം ചെയ്ത സ്ലേവ് ജനിസിസ് എന്ന ചിത്രം പുരസ്‌കാരം നേടി. വയനാട്ടിലെ പണിയ സമുദായത്തിന്റെ ജീവിതം പറയുന്ന ചിത്രമായിരുന്നു അനീസ് ഒരുക്കിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top