ശബ്ദലേഖനത്തിനുള്ള പുരസ്കാരം നല്‍കിയത് അനര്‍ഹനായ വ്യക്തിക്കാണെന്ന് റസൂല്‍ പൂക്കുട്ടി. ശബ്ദലേഖനത്തിനുള്ള ഉപകരണങ്ങള്‍ തൊട്ടിട്ടില്ലാത്ത ആള്‍ക്കാണ് ജൂറി പുരസ്കാരം നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ജൂറിയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പൂക്കുട്ടി പറഞ്ഞു.
സൗണ്ട് ഡിസൈനറിന്റെ റെക്കോര്‍ഡിസ്റ്റിന്റെയും ജോലി എന്താണെന്ന് മനസ്സിലാക്കുന്നതില്‍ ജൂറി പരാജയപ്പെട്ടിരിക്കുകയാണെന്നും റസൂല്‍ ട്വിറ്ററിലൂടെ അറിയിച്ചു.
ഇത്തവണ മികച്ച ഓഡിയോ ഗ്രാഫറായി തെരഞ്ഞെടുത്തിരിക്കുന്നത് മല്ലിക ദാസിനെയാണ്. അസാമീസ് ചിത്രം റോക്ക്സ്റ്റാറിലെ സൗണ്ട് മിക്സിങ് ആണ് മല്ലികയെ പുരസ്കാരത്തിന് അര്‍ഹയാക്കിയിരിക്കുന്നത്.
മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിയ ഫഹദ് സന്തോഷത്തിലാണ്. അവാര്‍ഡിന് വേണ്ടിയല്ല, സിനിമയ്ക്ക് വേണ്ടിയാണ് താന്‍ അഭിനയിക്കുന്നതെന്ന് ഫഹദ് പറഞ്ഞു. മലയാളത്തില്‍ ആയതുകൊണ്ടാണ് ഇതുപോലെയുള്ള മികച്ച സിനിമകള്‍ ലഭിച്ചതെന്ന് ഫഹദ് പറഞ്ഞു.
‘സിനിമ ചെയ്തു തുടങ്ങിയ സമയത്ത് എന്റെ ഏറ്റവും വലിയ പേടി എന്റെ ടേസ്റ്റിലുള്ള സിനിമകള്‍ സ്വീകരിക്കുമോ എന്നായിരുന്നു. മലയാളത്തില്‍ ആയതു കൊണ്ടാണ് ഇത്തരത്തിലുള്ള സിനിമകള്‍ ചെയ്യാന്‍ സാധിച്ചത്. ആളുകള്‍ തിയേറ്ററില്‍ കയറി പൈസ കിട്ടിയാല്‍ മതി. ആളുകള്‍ സിനിമ കണ്ടാല്‍ മതി. അല്ലാതെ അവാര്‍ഡിനു വേണ്ടി സിനിമയില്‍ താന്‍ അഭിനയിക്കുന്നില്ല’ ഫഹദ് പറഞ്ഞു.
‘ഇതുവരെ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയിലുമേത്. സുരാജ്, അലന്‍സിയര്‍ അങ്ങനെ കൂടെയുള്ള ഒട്ടേറെ പേര് എന്റെ അഭിനയത്തെ സഹായിച്ചു’. പൊട്ടക്കണ്ണന്റെ മാവിലേറായിട്ടാണ് ഈ അവാര്‍ഡിനെ താന്‍ കാണുന്നതെന്നും ഹാസ്യരൂപേണ ഫഹദ് പറഞ്ഞു.
മികച്ച നടിക്കുള്ള പുരസ്കാരത്തിനായി അവസാനം വരെ പോരാടിയിട്ടും പാര്‍വതി പ്രത്യേക പരാമര്‍ശത്തില്‍ ഒതുങ്ങി. അന്തരിച്ച നടി ശ്രീദേവിയെയാണ് മികച്ച നടിയായി തെരഞ്ഞെടുത്തത്. ആളൊരുക്കത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനം മനോഹരമായിരുന്നുവെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞിരുന്നു. റിഥി സെന്‍ ആണ് ഇത്തവണത്തെ മികച്ച നടന്.
പുരസ്കാരങ്ങള്‍
മികച്ച നടന്: റിഥു സെന്‍
മികച്ച നടി: ശ്രീദേവി
മികച്ച സഹനടന്‍: ഫഹദ് ഫാസില്‍
സഹനടി– ദിവ്യ ദത്ത (ഇരാദാ– ഹിന്ദി)
മികച്ച ഗായകന് : യേശുദാസ്
മികച്ച ഗായിക: സാക്ഷ
സംഗീത സംവിധായകന്: എ. ആര് റഹ്മാന് (കാട്ര് വെളിയിടൈ)
മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാജ് (ടേക്ക് ഓഫ്)
മികച്ച വിഷ്വല്‍ എഫക്ട്, ആക്ഷന്‍ സംവിധാനം: ബാഹുബലി 2
മികച്ച തിരക്കഥ (ഒറിജിനൽ)–സജീവ് പാഴൂർ ( തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച അവലംബിത തിരക്കഥ: ജയരാജ് (ഭയാനകം)
ഛായാഗ്രഹണം– ഭയാനകം
മികച്ച മെയ്ക് അപ് ആർടിസ്റ്റ്– രാം രജത് (നഗർ കീർത്തൻ)
കോസ്റ്റ്യൂം– ഗോവിന്ദ മണ്ഡൽ
എഡിറ്റിങ്– റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാർ)
മികച്ച ചിത്രങ്ങള്‍ (വിവിധ ഭാഷകളില്‍)
ഹിന്ദി : ന്യൂട്ടന്
തമിഴ്: ടു ലെറ്റ്
ഒറിയ – ഹലോ ആർസി
ബംഗാളി – മയൂരാക്ഷി
ജസാറി – സിൻജാർ
തുളു – പഡായി
ലഡാക്കി – വോക്കിങ് വിത് ദി വിൻഡ്
കന്നഡ– ഹെബ്ബട്ടു രാമക്ക
തെലുങ്ക് – ഗാസി
സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
പ്രത്യേക പരാമർശം
പാർവതി (ടേക്ക് ഓഫ്)
പങ്കജ് ത്രിപാഠി (ന്യൂട്ടൻ)
മോർഖ്യ (മറാത്തി ചിത്രം)
ഹലോ ആർസി (ഒഡീഷ ചിത്രം)
പ്രത്യേക ജൂറി പുരസ്കാരം – എ വെരി ഓൾഡ് മാൻ വിത് ഇനോർമസ് വിങ്സ്
എജ്യുക്കേഷനൽ ചിത്രം – ദി ഗേൾസ് വി വേർ ആൻഡ് ദി വിമൻ വി വേർ
നോൺ ഫീച്ചർ ചിത്രം – വാട്ടർ ബേബി
ദേശീയോദ്ഗ്രഥനം: ചിത്രം: ധപ്പ
മികച്ച അഡ്വെഞ്ചര്‍ ചിത്രം: ലഡാക് ചലേ റിക്ഷാവാലേ
സാമൂഹ്യ വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍: ഐ ആം ബോണി, വേല് ഡണ്‍
മികച്ച ഹ്രസ്വചിത്രം: മയ്യത്ത് (മറാഠി)
മികച്ച നിരൂപകന്: ഗിരിധര്‍
കുട്ടികളുടെ ചിത്രം: മോര്‍ഖ്യ

Leave a Reply