Flash News

ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിക്കണം

April 14, 2018 , ജയ് പിള്ള

VOTING (1)ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത, ജനാധിപത്യവും, സംവിധാനവും ,ഭരണവും ഉള്ള രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിയ്‌ക്കേണ്ടിയിരിയ്ക്കുന്നു

ജനാധിപത്യ ഇന്ത്യയിലെ ഒരു ഭരണ സംവിധാനങ്ങളും,സര്‍ക്കാര്‍ സ്ഥാപനങ്ങളും രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും,കൂട്ട് കച്ചവടങ്ങളില്‍ നിന്നും ഉള്‍പ്പെടാതെ സ്വതന്ത്രമായി നടപടികള്‍ എടുക്കുവാന്‍ പര്യാപ്തമല്ല.പോലീസ് മന്ത്രിയും,മറ്റു ജന പ്രതിനിധികളും,പ്രതിയുടെ കൊടി നോക്കി, ഉദോഗസ്ഥന്‍ മാരുടെ രാഷ്ട്രീയ ചായ്‌വ് നോക്കി നടപടികളില്‍ അയവു വരുത്തി പ്രതികളെ രക്ഷിക്കുന്നു. തൊഴിലാളികള്‍ക്കും, ജീവനക്കാര്‍ക്കും, യൂണിയനുകള്‍ ആവശ്യം ആണ്.അത് പോലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും,ഇതേ യൂണിയനുകള്‍ നിലനിക്കേണ്ടതും,അവരുടെ കള്ളത്തരങ്ങള്‍ക്കും, ക്രിമിനല്‍ കുറ്റങ്ങള്‍ക്കും കൂട്ട് നിന്ന് സഹായിക്കേണ്ടത് സ്വന്തം അധികാരം ഉറപ്പിക്കാനും ആവശ്യമാണ്.ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയിലെ എല്ലാ സര്‍ക്കാരുകളും “കറപ്റ്റഡ്” ആണ്.അതിനു,കേന്ദ്രം എന്നോ,സംസ്ഥാനം എന്നോ വ്യത്യാസം ഇല്ല,ക്ഷേത്രം എന്നോ, പള്ളി എന്നോ, മസ്ജിത് എന്നോ വ്യത്യാസം ഇല്ല. ഹിന്ദു എന്നോ,ക്രിസ്ത്യന്‍ എന്നോ, മുസ്‌ലിം എന്നോ വ്യത്യാസം ഇല്ല. “ജനം ആണ് അധികാരം”. ജനങ്ങള്‍ സ്വയം തിരിച്ചറിഞ്ഞു,ചിന്തിച്ചു തെരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിയ്ക്കുക.

ഇന്ത്യയുടെ നിയമ വ്യവസ്ഥകളില്‍,ജാനാധിപത്യത്തില്‍ വിശ്വസിക്കുന്നവരായ ജനങ്ങള്‍ ഇന്ന് ഉണ്ട് എങ്കില്‍ അവര്‍ തെരഞ്ഞെടുപ്പുകളില്‍ നിലവിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവര്‍ക്കോ,അനുഭാവികള്‍ക്കോ വോട്ട് നല്‍കരുത് എന്ന് മാത്രമല്ല.തെരഞ്ഞെടുപ്പുകള്‍ ബഹ്ഷ്കരിയ്‌ക്കേണ്ടി ഇരിക്കുന്നു. ഈ പ്രസ്താവന നിയമ വിരുദ്ധം എന്ന് പറയുന്നവര്‍ സ്വയം ആലോചിക്കുക,പിഞ്ചു കുട്ടികളെ വരെ പിച്ചി ചീന്തുന്ന,ലോക്കപ്പില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്ന, സര്‍ക്കാര്‍ മുതാലാളികള്‍ക്കു വേണ്ടി പ്രതിപക്ഷവും ആയി ചേര്‍ന്ന് ആരോഗ്യ,വിദ്യാഭ്യാസ,നിയമ വ്യവസ്ഥകള്‍ കച്ചവടം ചെയ്യുന്ന രാജ്യത്തു ജനങ്ങള്‍ ജനാധിപത്യത്തില്‍ എങ്ങിനെ വിശ്വാസം അര്‍പ്പിക്കും,ആദ്യപടിയായ തെരഞ്ഞെടുപ്പ് പ്രകൃതിയെ എങ്ങിനെ ന്യായീകരിയ്ക്കും?

.ജനപ്രതിനിധികളെ,ഡോക്ടര്‍മാര്‍,തിരുമേനി,പാതിരി,മുക്രി,അദ്ധ്യാപകന്‍,പോലീസ്,പട്ടാളം,മേലുദ്യോഗസ്ഥന്മാര്‍,ഇവരെ ആരെയും സംരക്ഷകര്‍ ആയി കണക്കാക്കുവാന്‍ ഒരു പെണ്‍ ജന്മത്തിനോ,പുരുഷ ജന്മത്തിനോ വിസ്വാസിക്കാന്‍ കഴിയാത്ത പാകത്തിന് സ്വതന്ത്ര ഇന്ത്യയെ എത്തിച്ചതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബന്ധമുണ്ട്.ഏതു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കാണ് ഇന്നലെ ഉണ്ടായ ക്രൂരമായ ബലാത്സംഗത്തെ ചോദ്യം ചെയ്യുവാന്‍ യോഗ്യത ഉള്ളവര്‍? ഇവിടെ രാഷ്ട്രീയമല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടതും,കുറ്റപ്പെടുത്തേണ്ടതും,നടപടികള്‍ വേണം,അതിനു ചങ്കൂറ്റം ഉള്ള സര്‍ക്കാരുകള്‍ വേണം.അതില്ലാത്ത രാജ്യത്തു ബലാല്‍ സംഘത്തെയും,ലോക്കപ്പ് മര്ദനങ്ങളെയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാന്‍ ഭരണ പ്രതിപക്ഷങ്ങള്‍ മാറി മാറി ശ്രമിക്കും..സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമപരമായ നടത്തിപ്പുകളില്‍ ഉള്ള രാഷ്ട്രീയ ഇടപെടലുകള്‍ വസാനിപ്പിക്കേണ്ടി ഇരിയ്ക്കുന്നു….

“ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത,ജനാധിപത്യവും,സംവിധാനവും,ഭരണവും ഉള്ള രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിയ്‌ക്കേണ്ടി ഇരിയ്ക്കുന്നു.”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top