Flash News

കത്വയില്‍ ക്രൂര ബലാത്സംഗത്തിരയായി കൊല ചെയ്യപ്പെട്ട ആസിഫ എന്ന എട്ടുവയസ്സുകാരിയെ അപമാനിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ ജാമ്യമില്ല വകുപ്പില്‍ കേസെടുത്തു

April 14, 2018 , .

kotakകൊച്ചി: ജമ്മു കശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് നവമാധ്യമങ്ങളില്‍ പ്രതികരിച്ച യുവാവിനെതിരേ പൊലീസ് കേസെടുത്തു. കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരേയാണ് പനങ്ങാട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 എ പ്രകാരമാണ് കേസെടുത്തത്. ആര്‍ എസ് എസ് പ്രവര്‍ത്തകനാണ്.

കൊടക് മഹീന്ദ്ര ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വിഷ്ണു നന്ദകുമാറാണ് കാശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ ഇട്ടത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു.

പെണ്‍കുട്ടി കൊല്ലപ്പെടേണ്ടവളാണെന്നും അല്ലെങ്കില്‍ ഇന്ത്യക്കെതിരെ ബോംബുമായി വന്നേനെ എന്നുമായിരുന്നു പോസ്റ്റ്. സംഭവത്തില്‍ കൊടാക് മഹീന്ദ്ര ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റിട്ടും പേജ് അണ്‍ലൈക്ക് ചെയ്തും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം തുടര്‍ന്നതോടെയാണ് ഇയാളെ പുറത്താക്കിയത്. നിരവധി സംഘടനകള്‍ വിഷ്ണുവിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. കമ്മീഷണര്‍ക്കടക്കം നല്‍കിയ പരാതിയിലാണ് പനങ്ങാട് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ജനുവരി 10നാണ് കത്വയിൽ എട്ടുവയസുകാരി ആസിഫ ക്രൂരപീഡനത്തിന് ഇരയായത്. ആസിഫയെ മയക്കുമരുന്നു നൽകി ഉറക്കിയശേഷം ക്ഷേത്രത്തിനകത്തുവച്ച് നിരവധി ദിവസങ്ങളിലായി എട്ടു പേർ ചേർന്നു ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.

30689327_998492973649916_4476442007992008704_n

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top