Flash News

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് സുവനീര്‍ പ്രസിദ്ധീകരിക്കുന്നു

April 14, 2018 , ഷാജി രാമപുരം

Imageഹൂസ്റ്റണ്‍ : മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഹൂസ്റ്റണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ജൂലൈ 5 മുതല്‍ 8 വരെ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഏകദേശം 250 പേജ് വരുന്ന മള്‍ട്ടികളര്‍ സുവനീര്‍ പ്രസിദ്ധീകരിക്കുന്നു.

ഭദ്രാസനത്തിന്റെ എല്ലാ ഇടവകകളിലും വിതരണം ചെയ്യുന്ന സുവനീറില്‍ വ്യവസായ സ്ഥാപനങ്ങള്‍, ഫാമിലി കോംപ്ലിമെന്റ്, പ്രിയപ്പെട്ടവരുടെ ഓര്‍മ്മയെ പുതുക്കുക തുടങ്ങിയ വിവിധതരത്തിലുള്ള പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതാ ണെന്നും പരസ്യങ്ങള്‍ ഏപ്രില്‍ 31നു മുമ്പായി നല്‍കണമെന്നും ചുമതലക്കാര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ ഇടവക സഹവികാരി റവ. ഫിലിപ്പ് ഫിലിപ്പ് ചെയര്‍മാനും തിരുവല്ല മാര്‍ത്തോമ്മ കോളജ് മുന്‍ അധ്യാപകന്‍ ഡോ. ഈപ്പന്‍ ഡാനിയേല്‍ കണ്‍വീനറും മാത്യു പി. വര്‍ഗീസ് (വില്‍സണ്‍), എബി ജോര്‍ജ് എന്നിവര്‍ കോ കണ്‍വീനറുന്മാരും ആയ ഒരു വിപുലമായ കമ്മിറ്റിയാണ് സുവനീറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക ചുമതലക്കാരെ കൂടാതെ കൗണ്‍സില്‍ മെംബര്‍ ലിന്‍ കീരിക്കാട്, ഡോ. ജോണ്‍ പി. എബ്രഹാം(മക്കാലന്‍), ജോസഫ് ഡാനിയേല്‍(കൊളറാഡൊ) ലൗലി ജോണ്‍ (ഒക് ലഹോമ), സാബു ടി. ചെറിയാന്‍(ഓസ്റ്റിന്‍), ഫിലിപ്പ് മാത്യു, നിവിന്‍ മാത്യു, സാക് തോമസ് (എല്ലാവരും ഡാലസ്) എന്നിവരാണ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: naemtfc.com 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top