Flash News
പ്ലസ് വണ്‍, ഡിഗ്രി: ജില്ലയില്‍ പതിനായിരങ്ങള്‍ക്ക് ഉപരിപഠനത്തിന് സൗകര്യമില്ല; വിദ്യാര്‍ത്ഥികളുടെ അവകാശ സമരം മെയ് 22, ബുധനാഴ്ച പാലക്കാട്ട്   ****    Jesus not Crucified? but Judas?; Vatican In Shock As 1,500-Year-Old Bible Claims Jesus Wasn’t Crucified : Victor Ochieng   ****    പെരിയ ഇരട്ടക്കൊലപാതകം: ജാമ്യാപേക്ഷയുമായി പ്രതികള്‍ ഹൈക്കോടതിയില്‍   ****    വോട്ടിംഗ് മെഷീനും വിവി പാറ്റും; പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ബിജെപി; തെരഞ്ഞെടുപ്പു കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്നത് അല്പത്തമാണെന്ന് നരേന്ദ്ര മോദി   ****    “ഇഷ്ടമുള്ള സര്‍ക്കാറിനെ തിരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂ”- മുഴുവന്‍ വി.വി.പാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി   ****   

ആസിഫ മുസ്ലിം വിരുദ്ധ വംശീയതയുടെ രക്തസാക്ഷി: ഫ്രറ്റേണിറ്റി മൂവ്മെന്റ്

April 14, 2018 , കെ.എം. സാബിര്‍ അഹ്സാന്‍

IMG-20180413-WA0602തിരുവനന്തപുരം: കശ്മീരിലെ ആസിഫ ബാനുവും ഉന്നാവോയിലെ ദലിത് പെണ്‍കുട്ടിയും ഝാര്‍ഖണ്ഡിലെ അഫ്സാന പര്‍വീണും മുസ്ലിം – ദലിത് വിരുദ്ധ വംശീയതയുടെ രക്തസാക്ഷികളാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എസ്. ഇര്‍ഷാദ് അഭിപ്രായപ്പെട്ടു. മുസ്ലിം ദലിത് വിരുദ്ധ വംശീയ ബോധങ്ങളെ ഇത്തരത്തില്‍ പാലൂട്ടി വളര്‍ത്തിയവരെയും അതിന് മൗനത്തിന്റെയോ വാചാലതയുടേയോ പിന്തുണ നല്‍കിയവരെയും സമൂഹം വിചാരണ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു സംഭവത്തിന് പിന്നിലും പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഭരണാധികാരികളുടെ ഭാഗത്തുനിന്നു തന്നെ അവരെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നത് ഏറെ ലജ്ജാകരമാണ്.

ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല – മണ്ഡലം കേന്ദ്രങ്ങളിലും കാമ്പസുകളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top