Flash News

ടീന്‍ ഇന്ത്യ കൗമാര സമ്മേളനം വാഹനജാഥ ആരംഭിച്ചു

April 14, 2018 , വഹീദാ ജാസ്മിന്‍, മീഡിയാ കണ്‍വീനര്‍

vahana

ടീന്‍ ഇന്ത്യ കേരള കൗമാര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി മുന്‍ ജില്ലാ പ്രസിഡന്റ് സി.എച്ച്. അബ്ദുല്‍ ഖാദര്‍, ടീന്‍ ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റിയംഗം അമീന ജഹാന് നല്‍കി നിർവഹിക്കുന്നു

മലപ്പുറം, എടയൂര്‍, വളാഞ്ചേരി, എടപ്പാള്‍, ചങ്ങരംകുളം, മാറഞ്ചേരി, പൊന്നാനി, പറവണ്ണ, പുറത്തൂര്‍, തിരൂര്‍, കോട്ടക്കല്‍, ഒതുക്കുങ്ങല്‍, മഞ്ചേരി, മമ്പാട്, നിലമ്പൂര്‍, ചൂങ്കത്തറ, അരീക്കോട്, വാഴക്കാട്, കൊണ്ടോട്ടി എന്നിവിടങ്ങിലെത്തി ഒന്നാം ദിവസത്തെ ജാഥ പൂക്കോട്ടൂരില്‍ സമാപിച്ചു.

രണ്ടാം ദിവസമായ 15/3/18-ന് മലപ്പുറത്തുനിന്നാരംഭിച്ച് കൂട്ടിലങ്ങാടി, മങ്കട, ശാന്തപുരം, പെരിന്തല്‍മണ്ണ, കുന്നക്കാവ്, അങ്ങാടിപ്പുറം, ചാപ്പനങ്ങാടി, ചെറുകുളമ്പ്, കാടാമ്പുഴ, വളാഞ്ചേരി, പുത്തനത്താണി, ചങ്കുവെട്ടി, എടരിക്കോട്, കക്കാട്, പാണക്കാട് എന്നിവിടങ്ങളിലെത്തി വേങ്ങരയില്‍ സമാപിക്കും.

ഒന്നര ദിവസത്തെ പ്രതിനിധി സമ്മേളനത്തിനു ശേഷം തിങ്കളാഴ്ച ഘോഷയാത്രയോടുകൂടി സമാപിക്കുന്ന പൊതുസമ്മേളനം മലപ്പുറം കോട്ടക്കുന്നില്‍ നടക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top