Flash News

ടീന്‍ ഇന്ത്യ കൗമാര സമ്മേളനത്തിന് വര്‍ണാഭമായ തുടക്കം ഇന്ന് (15/4/2018)

April 14, 2018 , വഹീദാ ജാസ്മിന്‍, മീഡിയാ കണ്‍വീനര്‍

IMG-20180414-WA0233

കേരള കൗമാര സമ്മേളനം നടക്കുന്ന മലപ്പുറം വിദ്യാനഗര്‍ പബ്ലിക് സ്‌കൂളിലെ പ്രതിനിധി സമ്മേളന കവാടം

മലപ്പുറം: ‘നന്മയുടെ ലോകം ഞങ്ങളുടേത്’ എന്ന പ്രമേയത്തില്‍ ടീന്‍ ഇന്ത്യ കേരള നടത്തുന്ന പ്രഥമ സംസ്ഥാന സമ്മേളനം മലപ്പുറം വിദ്യാനഗര്‍ പബ്ലിക് സ്‌കൂളില്‍ ഇന്ന് രാവിലെ 9.30ന് ആരംഭിക്കും.

ബ്ലാക്ക് & വൈറ്റ്, സ്‌ക്വയര്‍, ഹൊറൈസണ്‍, സ്ഫിയര്‍, അറീന, ഫെയ്‌സ് ടു ഫെയ്‌സ് എന്നീ ആറു പ്ലാനറ്റുകളിലായി മൂല്യങ്ങളുടെ പാഠശാല, സിനിമാ പാഠശാല, സാംസ്‌കാരിക പാഠശാല, കായികം & ആരോഗ്യം, ഉപരിപഠനം, മുഖാമുഖം തുടങ്ങി ഒന്നര ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിനിധി സമ്മേളനമാണ് നടക്കുന്നത്. കുട്ടികളുടെ അവകാശങ്ങളെയും അവസരങ്ങളെയും ഓര്‍മ്മിപ്പിച്ച് അവരുടെ കഴിവും പ്രതിഭയും തിരിച്ചറിഞ്ഞ് കൗമാരത്തിന്റെ കൗതുകങ്ങളെ നിറച്ചാര്‍ത്തണിയിക്കുന്ന വിവിധ പ്ലാനറ്റുകളില്‍ അവര്‍ ഒത്തുചേരും.

വൈകുന്നേരം 7:15ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഒ. അബ്ദുറഹ്മാന്‍, എ. റഹ്മത്തുന്നിസ, അബ്ദുസ്സലാം, അഫീദ അഹ്മദ്, അബ്ദുല്‍ ജലീല്‍ മോങ്ങം, മുസ്തഫ മങ്കട, മുസ്തഫാ ഹുസൈന്‍ എന്നിവര്‍ പങ്കെടുക്കും.

ഘോഷയാത്രയോടുകൂടി സമാപിക്കുന്ന പ്രതിനിധി സമ്മേളനത്തിനു ശേഷം മലപ്പുറം കോട്ടക്കുന്നില്‍ പൊതുസമ്മേളനം സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍ അഖിലേന്ത്യാ രക്ഷാധികാരി എസ്.എസ്. ഹുസൈനി ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര മജിഷ്യന്‍ ഗോപിനാഥ് മുതുകാട്, ജില്ലാ കലക്ടര്‍ അമിത് മീണ ഐഎഎസ്, സംസ്ഥാന മുഖ്യ രക്ഷാധികാരി എം.ഐ. അബ്ദുല്‍ അസീസ്, എസ്.ഐ.ഒ. അഖിലേന്ത്യാ പ്രസിഡന്റ് നഹാസ് മാള എന്നിവര്‍ പങ്കെടുക്കും.

വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച കുട്ടികളായ അനുജാത്, നൂര്‍ ജലീല, പ്രഖവ് എം.പി., മറിയം കോറോത്ത്, കെ. അയാസ് കല്ലേക്കാട്, കെ. ഫാത്തിമ ബിസ്മി എന്നിവരെ ആദരിക്കും. സമാപന സമ്മേളനത്തിനു ശേഷം കലാസന്ധ്യയും അരങ്ങേറും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top