Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

മറ്റൊരു കുരുന്നു പെണ്‍‌കുട്ടിയെ പിച്ചിച്ചീന്തി; ഇന്ത്യ ലോകത്തിന്റെ മുന്‍പില്‍ തല കുനിക്കുന്നു; 11 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; സംഭവം നടന്നത് മോദിയുടെ നാട്ടില്‍

April 14, 2018

imagesകത്വയില്‍ എട്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിന്റെ പേരില്‍ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുമ്പോള്‍ പതിനൊന്നു വയസ്സുകാരിയുടെ കൊലപാതകവും ഞെട്ടലാകുന്നു. എട്ട് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ച ശേഷം പതിനൊന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവമാണ് രാജ്യത്തിനു നാണക്കേടായി മാറുന്നത്.

ഏപ്രില്‍ ആറിനാണ് കുട്ടിയുടെ മൃതദേഹം ഗുജറാത്തിലെ സൂററ്റില്‍ നിന്നും കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ 86 മുറിവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നു. കുട്ടിയുടെ രഹസ്യ ഭാഗത്തും മുറിവുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധന്റെ പരിശോധനാ റിപ്പോര്‍ട്ട് വന്നതോടെയാണ് പീഡനത്തിന്റെ ആഴം പുറത്തറിയുന്നത്. മൃതദേഹം ചതുപ്പ് നിലത്ത് നിന്നും അഴകിയ നിലയിലാണ് കാണപ്പെട്ടത്. കുട്ടിയെ എട്ട് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ചതായി ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടിയെ ഇതു വരെ തിരിച്ചറിയാന്‍ പൊലീസിനു സാധിച്ചിട്ടില്ല. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പൊലീസ് അസാധാരണ മരണത്തിനും പോസ്‌കോ നിയമപ്രകാരവും കേസ് എടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top