Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

താരങ്ങളെ വില്പനച്ചരക്കുകളാക്കുന്നതിനെതിരെ ഫിഫ; യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് തിരിച്ചടി

April 14, 2018

clubsതാരങ്ങളെ വില്പനച്ചരക്കുകളാക്കുന്നതിനെതിരെ ഫിഫ പുതിയ നിയമം നടപ്പിലാക്കുന്നു. താരങ്ങളെ വാങ്ങിയ ശേഷം കൈമാറ്റം ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഫിഫ. വമ്പന്‍ ക്ലബുകള്‍ താരങ്ങളെ വാങ്ങിയ ശേഷം മറ്റു ചെറിയ ക്ലബുകള്‍ക്ക് ലോണില്‍ നല്‍കി വരുമാനമുണ്ടാക്കുന്നത് ഫിഫയുടെ പുതിയ നിയമത്തോടെ അവസാനമാകും. ഫ്ിഫയ്‌ക്കൊപ്പം യുവേഫയും ഒത്തുചേര്‍ന്നാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. യൂറോപ്പിലെ വമ്പന്‍ ക്ലബുകളെല്ലാം ആവശ്യമുള്ളതിലധികം താരങ്ങളെ ടീമിലെത്തിക്കുന്നതിനും പുതിയ നിയമം വിലങ്ങു തടിയാവാന്‍ സാധ്യതയുണ്ട്.

ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി എന്നീ യൂറോപ്യന്‍ ക്ലബുകളെയാണ് ഇത് കൂടുതലും ബാധിക്കുക. നിലവില്‍ ഇറ്റാലിയന്‍ ക്ലബായ യുഡിനസ് 102 താരങ്ങളെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ മിക്ക താരങ്ങളും ലോണില്‍ മറ്റു ക്ലബുകളില്‍ കളിക്കുകയാണ്. ചെല്‍സിക്ക് എഴുപതോളം താരങ്ങള്‍ സ്വന്തമായിട്ടുള്ളതില്‍ 45 താരങ്ങളെ ലോണില്‍ വിട്ടിരിക്കുകയാണ്. പ്രതീക്ഷയുണര്‍ത്തുന്ന യുവതാരങ്ങളെ ആദ്യം തന്നെ സ്വന്തമാക്കിയ ശേഷം മറ്റു ക്ലബുകള്‍ക്ക് വിട്ടു നല്‍കി ലാഭം കൊയ്യുകയാണ് വമ്പന്‍ ക്ലബുകള്‍.

പുതിയ നിയമം നിലവില്‍ വരുന്നതോടെ താരങ്ങളെ ലോണില്‍ വിടുന്ന സമ്പ്രദായം അവസാനിക്കുകയൊന്നുമില്ലെന്ന് പ്രസിഡന്റ് ഇന്‍ഫാന്റിനോ വ്യക്തമാക്കി. എന്നാല്‍ ക്ലബിന്റെ ലാഭം മാത്രമല്ലാതെ താരങ്ങളുടെ വളര്‍ച്ചക്കും ഇത്തരം കൈമാറ്റങ്ങള്‍ ഉപകരിക്കണമെന്ന നിലപാടാണ് ഫിഫക്കും യുവേഫക്കുള്ളത്. ഇതിനു പുറമേ ജനുവരി ട്രാന്‍സ്ഫര്‍ ജാലകം എടുത്തു കളഞ്ഞ് സീസണിന്റെ ഇടയില്‍ കൈമാറ്റങ്ങള്‍ നടത്തുന്നതിനെ നിര്‍ത്തലാക്കാനും ഫിഫക്കു പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top