Flash News

കോമണ്‍‌വെല്‍ത്ത് ഗെയിംസ്; ഇരുപത്തിനാലാമത്തെ സ്വര്‍ണ്ണവും നേടി ഇന്ത്യ; സിംഗപ്പൂരിനെ തോല്പിച്ച് വനിതാ ടേബിള്‍ ടെന്നീസില്‍ മണിക ബത്രക്ക് സ്വര്‍ണ്ണം

April 14, 2018

manikaഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇരുപത്തിനാലാം സ്വര്‍ണം. വനിതാ ടേബിള്‍ ടെന്നീസില്‍ മണിക ബത്രയ്ക്കാണ് സ്വര്‍ണം നേട്ടം. ഫൈനലില്‍ സിംഗപ്പൂരിന്റെ യൂ മെന്‍ യൂവിനെ തോല്‍പ്പിച്ചാണ് നേട്ടം. ഇന്ന് ഇന്ത്യ നേടുന്ന ഏഴാമത്തെ സ്വര്‍ണമാണിത്.

നേരത്തെ വനിതകളുടെ അമ്പത് കിലോ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടും പുരുഷന്മാരുടെ ഗുസ്തി 125 കിലോ വിഭാഗത്തില്‍ സുമിത് മാലിക്കും സ്വര്‍ണം സ്വന്തമാക്കിയിരുന്നു. വനിതാ ഗുസ്തി 62 കിലോയില്‍ സാക്ഷി മാലിക് വെങ്കലവും നേടി. 62 കിലോ നോഡ്രിക് വിഭാഗത്തിലാണ് സാക്ഷി മാലിക്കിന്റെ മെഡല്‍ നേട്ടം.

ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണം കരസ്ഥമാക്കി. 86.47 മീറ്റര്‍ ദൂരം എറിഞ്ഞാണു നീരജിന്റെ സ്വര്‍ണനേട്ടം. ജൂനിയര്‍ ലോക ചാംപ്യനാണു നീരജ്. നേരത്തെ ബോക്‌സിങ്ങിലും ഷൂട്ടിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം നേടിയിരുന്നു.

ബോക്‌സിങ്ങില്‍ മേരി കോമും ഗൗരവ് സോളങ്കിയും ഷൂട്ടിങ്ങില്‍ സഞ്ജീവ് രജ്പുത്തുമാണ് സ്വര്‍ണം കരസ്ഥമാക്കിയത്. വനിതകളുടെ 45-48 കിലോ വിഭാഗം ബോക്‌സിങ്ങിലൂടെ ഇന്ത്യയുടെ മേരി കോമാണ് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. പിന്നാലെ പുരുഷന്മാരുടെ 52 കിലോ വിഭാഗത്തില്‍ ഗൗരവ് സോളങ്കി സ്വര്‍ണം നേടി. ഷൂട്ടിങ്ങില്‍ 50 എംഎം റൈഫിള്‍ ത്രീ പൊസിഷന്‍ വിഭാഗത്തിലാണ് സഞ്ജീവ് രജ്പുത് മെ!ഡല്‍ നേടിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണു സഞ്ജീവിന്റെ സ്വര്‍ണനേട്ടം.

കൂടാതെ ബോക്‌സിങ് പുരുഷ 46-49 കിലോ വിഭാഗത്തിലും 60 കിലോ വിഭാഗത്തിലും ഇന്ത്യന്‍ താരങ്ങള്‍ വെള്ളിയും നേടിയിട്ടുണ്ട്. അമിത്, മനീഷ് കൗശിക് എന്നിവരാണ് വെള്ളി സ്വന്തമാക്കിയത്. ഇതോടെ 24 സ്വര്‍ണവും 14 വെള്ളിയും 17 വെങ്കലവുമടക്കം 55 മെഡലുകളുമായി ഇന്ത്യ മെഡല്‍പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top