Flash News
സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****    അറിവില്ലായ്മ; മഞ്ജു വാര്യര്‍ വനിതാ മതിലില്‍ നിന്നും പിന്‍മാറി   ****    ഐ‌എസ്‌ആര്‍‌ഒ ചാരക്കേസ് അന്വേഷിക്കാന്‍ സിബി മാത്യൂസിന്റെ അസിസ്റ്റന്റായിരുന്ന സെന്‍‌കുമാര്‍ അമിതാവേശം കാട്ടി; കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നമ്പി നാരായണന്‍   ****   

വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിന് തോല്‍‌വി; ലിഷ്ണു സദാശിവ തെരഞ്ഞെടുക്കപ്പെട്ടു

April 14, 2018

praveen-togadiaഗുഡ്ഗാവ് : വിഎച്ച്പി (വിശ്വഹിന്ദു പരിഷത്ത് ) അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷത്തിന് തോല്‍വി. ഇതോടെ വിഎച്ച്പി അഖിലേന്ത്യാ അധ്യക്ഷ സ്ഥാനം പ്രവീണ്‍ തൊഗാഡിയയ്ക്ക് നഷ്ടമായേക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് തൊഗാഡിയ ആരോപിച്ചു.ഹിമാചല്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ ലിഷ്ണു സദാശിവ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദ്ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പ്രവീണ്‍ തൊഗാഡിയയെ നീക്കം ചെയ്യാന്‍ ആര്‍എസ്എസ് ഇടപെടല്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ പട്ടികയില്‍ ആര്‍എസ്എസ് ഇടപെട്ട് കൃത്രിമം കാണിച്ചെന്നാണ് ആരോപണം. 212 മെമ്പര്‍മാരുള്ള വോട്ടേഴ്‌സ് ലിസ്റ്റില്‍ 37 വ്യാജ വോട്ടര്‍മാരുടെ പേര് കൂട്ടിച്ചേര്‍ത്തെന്നായിരുന്നു ആരോപണം.

ആര്‍എസ്എസ്സുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള നിരവധി സംഘപരിവാര്‍ സംഘടനകളിലൊന്നാണ് വിശ്വഹിന്ദു പരിഷത്ത്. 1964ല്‍ എംഎസ് ഗോള്‍വാള്‍ക്കറും എസ്എസ് ആപ്‌തെയും സ്വാമി ചിന്മയാനന്ദയും ചേര്‍ന്ന് സ്ഥാപിച്ചതാണ് വിഎച്ച്പി.

നരേന്ദ്ര മോദി തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രവീണ്‍ തൊഗാഡിയ രംഗത്തു വന്നിരുന്നു. മാധ്യമങ്ങള്‍ക്കു മുമ്പില്‍ അദ്ദേഹം കരയുകയും ചെയ്തു. മോദിയും തൊഗാഡിയയും തമ്മിലുള്ള ബന്ധം വഷളായത് ആര്‍എസ്എസ്സിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് തൊഗാഡിയ തയ്യാറാകാത്തതും ആര്‍എസ്എസ്സിന് രുചിച്ചിട്ടില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top