Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

ശബരിമലയില്‍ പതിനായിരങ്ങള്‍ വിഷു ദര്‍ശനത്തിനെത്തി; ഭക്തര്‍ക്ക് കണി ദര്‍ശനത്തിന്റെ പുണ്യം

April 15, 2018

2_130പത്തനംതിട്ട: ശബരിമലയില്‍ പതിനായിരങ്ങള്‍ വിഷുക്കണി ദര്‍ശനത്തിനെത്തി. ശനിയാഴ്ച്ച വൈകിട്ട് തന്ത്രി കണ്ഠര് മഹേശ് മോഹനര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ശ്രീകോവിലിനുള്ളില്‍ കണിയൊരുക്കി ഓട്ടുരുളിയില്‍ കണി വെള്ളരി, അരി, മുണ്ട്, പൊന്ന്, ഫലങ്ങള്‍, കണിക്കൊന്നപ്പൂവ് എന്നിവ ഒരുക്കിവെച്ചു.

വിഷുദിനമായ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിന് നട തുറന്ന് അയ്യപ്പനെ ആദ്യം കണി കാണിച്ചു. തുടര്‍ന്ന് പതിനായിരക്കണക്കിന് അയ്യപ്പ ഭക്തര്‍ വിഷുക്കണിയും കണ്ണിന് പൊന്‍കണിയായ അയ്യപ്പഭഗവാനേയും വണങ്ങി ദര്‍ശനപുണ്യം നേടി. സ്വാമി ഭക്തന്‍മാര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും വിഷുക്കൈനീട്ടവും നല്‍കി.

ഉദയാസ്തമന പൂജ, പടി പൂജ, കലശാഭിഷേകം, പുഷ്പാഭിഷേകം, നെയ്യഭിഷേകം തുടങ്ങിയവയും നടന്നു. 18ന് രാത്രി പത്തിന് നട അടയ്ക്കുന്നതോടെ വിഷു ഉല്‍സവത്തിന് സമാപനമാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top