Flash News

ഓര്‍മ്മയിലെ വിഷു (കവിത): ജയശങ്കര്‍ പിള്ള

April 15, 2018 , ജയശങ്കര്‍ പിള്ള

ormayile vishu banner1വസന്തം ഒരുക്കുന്ന ആ മഞ്ഞപ്പൂക്കാലം
വിഷുവായ് വിരിയുന്നു ഈ മഞ്ഞിന്റെ നാട്ടില്‍
വിഷുക്കണിയും കണ്ടു, കൈനീട്ടവും വാങ്ങി
കുഞ്ഞു കൂട്ടുകാര്‍ പടിയിറങ്ങുമ്പോള്‍
ഓര്‍ക്കുന്നു ഞാനെന്‍ കുട്ടിക്കാലം

പൂക്കള്‍ നിറഞ്ഞൊരാ തൊടിയും
നെല്‍ വിത്തുകള്‍ പാകിയ പാടവും
വൈക്കോല്‍ തുറുവില്‍ സ്വര്‍ണ്ണ
നിറം പൂശിയ സൂര്യനും
ഓര്‍മ്മയിലെ വിഷു ആയി ഈ മണ്ണില്‍

കണ്ണുകള്‍ മൂടി അമ്മതന്‍ കൈ ചുറ്റി
കാര്‍ വര്‍ണ്ണനെ കണികണ്ട ആ നല്ല കാലം
കാണുവാന്‍ ഇനിയുമെന്‍ മനം
കരകള്‍ക്കുമിപ്പുറം കാത്തിരിക്കുന്നു
ഓര്‍മ്മയിലെ ആ നല്ല വിഷുവിനായ്

കൈ നിറയെ തുളുമ്പുന്ന
കൈനീട്ടവും വാങ്ങി തൊടിയിലെ
മാവില്‍ ഊഞ്ഞാലില്‍ ആടിയ
മേന്മയുടെ നിറമുള്ള ആ വിഷുക്കാലം
വേനലിലൊരു കുളിരായ് ഓര്‍മപൂവായ്

നാടും നഗരവും മാറി മറിയുമ്പോള്‍
ഓര്‍ക്കുന്നു ഞാനെന്‍ നീലാംബരനെ
മഞ്ഞപ്പട്ടിലും,കണിക്കൊന്നയിലും
മുങ്ങി മന്ദ മാരുതനായി വീണ്ടും
മനസ്സില്‍ നിറയുന്ന പൊന്‍ വിഷുക്കാലം..

ചന്ദന മണമുള്ള ആല്‍ത്തറക്കാവും
കണിക്കൊന്നകയില്‍ മുങ്ങിയ പൂമുറ്റവും
കുരുത്തോലയില്‍ തീര്‍ത്ത ശ്രീകോവിലും
മുന്നിലൊരു കുളിരായി മുറപ്പെണ്ണും
ആ നല്ല വിഷുവിന്റെ കൗമാര ഓര്‍മ്മയായ്
ഓടി അണയുന്ന ഈ പൊന്‍ വിഷുക്കാലം.
എന്‍ ഓര്‍മ്മയിലെ ആ നല്ല വിഷുക്കാലം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top