Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ്‌ ഡോ. എ.വി. അനൂപിന് ബഹ്‌റൈന്‍ പ്രൊവിന്‍സ് സ്വീകരണം നല്‍കി

April 15, 2018 , എഫ്.എം. ഫൈസല്‍

wmc-bahrainബികെഎസ് ബിസിനസ്‌ ഐക്കണ്‍ അവാര്‍ഡ്‌ സ്വീകരിക്കാന്‍ ബഹ്‌റൈനില്‍ എത്തിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ്‌ ഡോ. എ.വി. അനൂപിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രോവിന്‍സ് എക്സിക്യിട്ടിവ് കൗണ്‍സില്‍ അംഗങ്ങള്‍ സ്വീകരണം നല്‍കി.

ബഹ്‌റൈന്‍ പ്രൊവിന്‍സ്‌ പ്രസിഡന്റ്‌ എഫ്.എം. ഫൈസല്‍ സ്വാഗതമാശംസിച്ചു. ചെയര്‍മാന്‍ കെ ജി ദേവരാജ് യോഗം നിയന്ത്രിച്ചു. ബഹ്‌റൈന്‍ പ്രൊവിന്‍സ്‌ വനിതാ വിഭാഗം പ്രസിഡന്റ് റ്റിറ്റി വില്‍സന്‍ ഡോ.എ.വി. അനൂപിനെ ബൊക്കെ നല്‍കി സ്വീകരിച്ചു. ബഹ്‌റൈന്‍ പ്രൊവിന്‍സ്‌ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീമതി മൃദുല ബാലചന്ദ്രന്‍, സതീഷ്‌ മുതലയില്‍, സോമന്‍ ബേബി, ബോബന്‍ ഇടിക്കുള, പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും സെക്രട്ടറി ജൃോതിഷ് പണിക്കര്‍ നന്ദി പറയുകയും ചെയ്തു.

പുതിയതായി തിരഞ്ഞെടുത്ത ബഹ്‌റൈന്‍ പ്രൊവിന്‍സിന്‍റെ നേതൃത്വത്തിന് എല്ലാവിധ ആശംസകളും അറിയിക്കുകയും ആഗസ്റ്റില്‍ ന്യൂജേഴ്സിയില്‍ വച്ചു നടക്കുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ ബയെന്നിയല്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിനെക്കുറിച്ചും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരണം നല്‍കുകയും ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സിലിന് വേറൊരു രൂപമില്ലെന്നും, തനിക്കു നല്‍കിയ സ്വീകരണത്തിനു നന്ദി അറിയിക്കുന്നതായും തന്‍റെ മറുപടി പ്രസംഗത്തില്‍ ഡോ. എ.വി. അനൂപ്‌ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top