Flash News

നവാഗതര്‍ക്ക് നവോന്മേഷമായി ആദ്യ ദിനം

April 15, 2018 , ഷറഫുദ്ദീന്‍ ടി.

MADRASA PRAVESHONLSAVAMദോഹ: അല്‍മദ്രസ അല്‍ ഇസ്ലാമിയ്യ ദോഹയില്‍ 2018 -19 അധ്യയന വര്‍ഷത്തേക്കുള്ള ആദ്യ ദിനത്തില്‍ തന്നെ 150 ല്‍ പരം കുരുന്നുകള്‍ ദീനീ പഠനത്തിന്റെ ആദ്യാക്ഷരം കുറിക്കാന്‍ മദ്രസയില്‍ ഒത്തുകൂടി. ആടിയും പാടിയും കളിച്ചും രസിച്ചും ആര്‍ത്തുല്ലസിച്ചും അവര്‍ ആദ്യ ദിനത്തെ സന്തോഷപൂര്‍വ്വം വരവേറ്റു. രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ കുരുന്നുകള്‍ക്ക് മദ്രസയില്‍ നല്‍കിയ പ്രവേശനോത്സവത്തിലായിരുന്നു മറക്കാനാവാത്ത അനുഭവം പങ്കിടാന്‍ അവസരമുണ്ടായത് .

ബലൂണുകളും തോരണങ്ങളും ബാനറുകളും കൊണ്ട് മദ്രസാ കാമ്പസും പരിസരവും അലങ്കരിച്ച് നവ കുരുന്നുകളെ വരവേല്‍ക്കാന്‍ മാനേജ്‌മെന്റും, മിസ്‌ക് വൊളണ്ടിയര്‍മാരും പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. മധുരം നല്‍കിയും കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ തൊപ്പികളും ബലൂണുകളും കൈമാറിയും മക്കള്‍ക്ക് ആദ്യ ദിനം മറക്കാനാവാത്തതാകാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിച്ചു.

അധ്യാപകരായ അബുല്ലൈസ് മലപ്പുറം, സുഹൈല്‍ ശാന്തപുരം, അനീസുറഹ്മാന്‍ മാള, മുന, അമീറ, ജഷീല അലി എന്നിവര്‍ പ്രവേശനോത്സവത്തിന് നേതൃത്വം നല്‍കി. പ്രധാനാധ്യാപകന്‍ സഫീര്‍ മമ്പാട്, മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹ്മാന്‍ പുറക്കാട്, എം.എസ്.എ റസാഖ് എന്നിവര്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top