Flash News

അമേരിക്കയില്‍ മലയാളി കുടുംബത്തിന്റെ തിരോധാനം; കാലിഫോര്‍ണിയയിലെ നദിയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം സൗമ്യയുടേതെന്ന് തിരിച്ചറിഞ്ഞു

April 15, 2018

sandeep_family-1വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഈല്‍ നദിയില്‍ നിന്ന് കണ്ടെത്തിയത് സൗമ്യ തോട്ടപ്പള്ളിയുടെ (38) മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. കൊച്ചി കാക്കനാട് പടമുകള്‍ സ്വദേശിയാണ് സൗമ്യ. സൗമ്യയുടെ ഭര്‍ത്താവിനും മക്കള്‍ക്കുമായുള്ള തെരച്ചില്‍ തുടരുകയാണ്.

പോര്‍ട്‌ലാന്‍ഡില്‍നിന്ന് സാന്‍ ഹൊസേയിലുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച മെറൂണ്‍ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ കരുതുന്നത്.

ഒറിഗോണിലെ പോർട്‌ലാൻഡിൽനിന്നു സാന്‍ ഹോസെയിലേക്കു പോകുന്നതിനിടെ ലെഗെറ്റിന് എട്ടു കിലോമീറ്റർ വടക്ക് ഡോറ ക്രീക്കിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം വെള്ളപ്പൊക്കത്തിൽ ഒഴുകി ഈൽ നദിയിൽ വീഴുകയായിരുന്നുവെന്നാണു പൊലീസ് അറിയിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്താന്‍ ശ്രമം നടത്തിയിരുന്നുവെങ്കിസും വാഹനം പൂര്‍ണമായി ഒഴുക്കില്‍പ്പെട്ട് നദിയില്‍ കാണാതാവുകയായിരുന്നു.

searching-1024x681നദിയിൽനിന്നു വാഹനത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റാണ് സന്ദീപ്. ഏപ്രിൽ അഞ്ചുമുതലാണ് ഇവരെ കാണാതായത്. ദക്ഷിണ കലിഫോർണിയയിലെ വലൻസിയയിൽ താമസിക്കുന്ന ഇവർ ബന്ധുക്കളെ സന്ദർശിക്കാൻ പോയതായിരുന്നു. സന്ദീപ് തോട്ടപ്പള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി (ഒന്‍പത്) എന്നിവരെയാണ് ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായത്.

നദിയിൽ നിന്നു കണ്ടെടുത്ത സാധനങ്ങൾ ഇവരുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന മറൂൺ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനത്തിന്റെ അവശിഷ്ടങ്ങളാണ് നദിയിൽ നിന്നു കണ്ടെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. തോട്ടപ്പള്ളി കുടുംബാംഗങ്ങളെ കാണാതായെന്ന പരാതി സാൻ ഹോസെ പൊലീസ് ഡിപ്പാർട്ടുമെന്റിന് ലഭിച്ചിരുന്നു.

സന്ദീപിന്റെ യുഎസിലെ സുഹൃത്തുക്കളും കാനഡയിൽ താമസിക്കുന്ന സഹോദരൻ സച്ചിനും തിരച്ചിലിൽ സഹായിക്കാൻ കാലിഫോർണിയിയിൽ എത്തിയിരുന്നു. സന്ദീപും കുടുംബവും ഈ മാസം 5 ന്  സാന്‍ ഹോസെയിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അഞ്ചാം തീയതിക്ക് ശേഷമാണ് ഇവരെ കാണാതായത്.

ഇതിനിടെ സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തി ഇന്ന് (ഞായര്‍) നടത്തിയ തെരച്ചിലില്‍ സന്ദീപും കുടുംബവും സഞ്ചരിച്ച വാഹനം നദിയില്‍ നിന്നു കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. വാഹനത്തിലുണ്ടായിരുന്ന സന്ദീപിന്റേയും മക്കളായ സിദ്ധാന്ത്, സച്ചി എന്നിവരുടെ മൃതദേഹങ്ങളും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അപകടം നേരില്‍ കണ്ട ദൃക്സാക്ഷികള്‍ പോലീസിനെ വിവരമറിച്ചയുടെ പോലീസ് എത്തിയെങ്കിലും വാഹനം മുങ്ങിപ്പൊയിരുന്നു. നദിയില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായിരുന്നു. സന്ദീപും കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് അറിഞ്ഞത്.

സന്ദീപിന്റെ പിതാവ് ബാബു സുബ്രമണ്യവും അമ്മ രുഗ്മിണിയും അമേരിക്കയിലായിരുന്നുവെങ്കിലും ആറു മാസത്തെ താമസത്തിനു ശേഷം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സൂറത്തിലേക്ക് മടങ്ങിപ്പോയിരുന്നു. കൊച്ചി ചെറായി സ്വദേശിയായ ബാബു സൂറത്തില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ബോംബെ ഡൈയിംഗില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനു ശേഷമാണ് അമേരിക്കയിലെത്തിയത്. അമ്മ തൃശൂര്‍ സ്വദേശിയാണ്. വിസ പുതുക്കാനായിരുന്നു അവര്‍ ഇന്ത്യയിലേക്ക് തിരിച്ചു പോയത്.

searchers-1024x536

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top