Flash News

ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന യോഗി ആദിതനാഥ് യു.പി.യുടെ മുഖ്യമന്ത്രിയായിരിക്കാന്‍ അര്‍ഹനല്ലെന്ന് കോണ്‍ഗ്രസ്

April 15, 2018

Dinesh_Gundu_Rao_SxS6MUmബംഗളൂരു: ഉന്നാവോ കേസിന്‍റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരിക്കാൻ യോഗി ആദിത്യനാഥ് യോഗ്യനല്ലെന്ന് കോണ്‍ഗ്രസ്. യോഗി ആദിത്യനാഥ് ഇന്ത്യൻ രാഷ്ട്രീയത്തിനു മാനക്കേടാണെന്നും കർണാടക കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. യോഗിക്കു മര്യാദയുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം. അദ്ദേഹത്തിന്‍റെ എംഎൽഎയാണ് കേസിലെ പ്രതിയെന്നും ദിനേഷ് പറഞ്ഞു.

ഇത് ഒരു മാനഭംഗക്കേസ് മാത്രമല്ല. ഇരയുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്യുകയും പിന്നീട് അയാൾ പോലീസ് കസ്റ്റഡിയിൽ മരിക്കുകയും ചെയ്തു. എന്നാൽ ബിജെപി സർക്കാരോ പോലീസോ ഈ കേസുകളിൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബിജെപി എംഎൽഎ കുൽദീപ് സിംഗാണ് പെൺകുട്ടിയെ മാനഭാഗപ്പെടുത്തിയത്.

yogiബലാംത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടി കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ തുടര്‍ച്ചയായ അഭ്യര്‍ഥനകളെ മനസിലാക്കുന്നതില്‍ പോലും യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടു. ആത്മഹത്യാശ്രമം കേസില്‍ നിശബ്ദത നടിച്ച സര്‍ക്കാരിനെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എയെ കോടതി ഏഴ് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.

ഇരയുടെ പിതാവിനെ കൊലപ്പെടുത്തിയ എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സിംഗിനെ യുപി പൊലീസിന് പിടികൂടേണ്ടി വന്നു. മാധ്യമപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ചോദ്യങ്ങളെ തുടര്‍ന്നാണ് നടപടിയെടുത്തത്. മകളെ പീഡിപ്പിച്ച എംഎല്‍എയ്‌ക്കെതിരെ ഭീഷണി മുഴക്കിയ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ പല കുറ്റങ്ങളും ഇയാള്‍ക്ക് മേല്‍ ചുമത്തി ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ പിതാവ് പിന്നീട് കൊല്ലപ്പെട്ടു. പ്രതി എംഎല്‍എയുടെ സഹോദരനാണെന്ന് അറിയാമായിരുന്നിട്ടും യോഗിയുടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. പിന്നീട് മാധ്യമങ്ങള്‍ പ്രശ്‌നത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഗതികെട്ട പൊലീസ് ഇയാളെ പിടികൂടിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top