Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

കോമണ്‍‌വെല്‍ത്ത് ഗെയിംസ്; സൈന നെഹ്‌വാള്‍ സ്വര്‍ണ്ണത്തിളക്കത്തില്‍

April 15, 2018

sainaഗോള്‍ഡ് കോസ്റ്റ്; കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാളിന് സ്വര്‍ണം. ഫൈനലില്‍ പിവി സിന്ധുവിനെയാണ് സൈന തോല്‍പ്പിച്ചത്. കടുത്ത മത്സരത്തിനൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിനെ സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-18, 23-21

ഗെയിംസിന്റെ അവസാന ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് ഇനി നാല് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ കിഡംബി ശ്രീകാന്ത് മലേഷ്യയുടെ ലീ ചോങ് വെയ്‌യെ നേരിടും. ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യവും സ്‌ക്വാഷ് വനിതാ ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍-ജോഷ്‌ന ചിന്നപ്പ സഖ്യവും മത്സരിക്കുന്നുണ്ട്. ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ സത്യന്‍-മണിക ബത്ര സഖ്യം വെങ്കലം നേടി.

വൈകിട്ട് മൂന്ന് മണിക്കാണ് സമാപനച്ചടങ്ങുകള്‍. മേരി കോം ഇന്ത്യന്‍ പതാകയേന്തും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top