Flash News

ഇന്‍ഡ്യാനപോളിസ് സിഖ് ക്ഷേത്രത്തില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള തര്‍ക്കത്തില്‍ അടിപിടി; നാലു പേര്‍ക്ക് പരിക്കേറ്റു

April 15, 2018

sikh-templeഇന്‍ഡ്യാനപൊളിസ്: ഇന്‍ഡ്യാനപൊളിസിലുള്ള സിഖ് ക്ഷേത്രത്തില്‍ തര്‍ക്കത്തിനിടെ നാല് പേര്‍ക്ക് പരിക്കേറ്റു. വാക്കുതര്‍ക്കം കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. 150ഓളം തര്‍ക്കത്തിലേര്‍പ്പെട്ടതെന്ന് ഗ്രീന്‍വുഡ് പൊലീസ് മേധാവി പറഞ്ഞു.

രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ക്ഷേത്രത്തിലെ നേതൃമാറ്റം സംബന്ധിച്ച തര്‍ക്കമാണ് അടിപിടിയായത്. നാല് പേര്‍ക്ക് നിസാര പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് ചോദ്യം ചെയ്യും. സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി പൊലീസ് ക്ഷേത്രത്തിലെ നിരീക്ഷണക്യാമറകള്‍ പരിശോധിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top