Flash News

പള്ളിപ്പെരുന്നാള്‍ പ്രദക്ഷിണത്തിനിടെ വെടിക്കെട്ട് അപകടം; ഒരു മരണം; നാല് പേരുടെ നില ഗുരുതരം

April 16, 2018

Z_0കൊച്ചി: അങ്കമാലിയില്‍ പള്ളിപ്പെരുന്നാളിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ഒരു മരണം. നാല് പേര്‍ക്ക് പൊള്ളലേറ്റു. മുല്ലപ്പറമ്പന്‍ ഷാജുവിന്റെ മകന്‍ സൈമണ്‍ (21) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ അങ്കമാലി കറുകുറ്റി അസീസി നഗര്‍ കപ്പേളയിലെ തിരുനാള്‍ പ്രദക്ഷിണത്തിനിടെയാണ് അപകടം. പ്രദക്ഷിണം വന്ന വഴിയില്‍ പടക്കം കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്ന് സമീപത്തെ പടക്കം സൂക്ഷിച്ചിരുന്ന മുറിയിലേക്ക് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.

മെല്‍ജോ പൗലോസ്, സ്‌റ്റെഫിന്‍ ജോസ്, ജസ്റ്റിന്‍ ജെയിംസ്, ജോയല്‍ ബിജു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരില്‍ മെല്‍ജോ, സ്‌റ്റെഫിന്‍ എന്നിവരെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും ജസ്റ്റിന്‍ ജോയല്‍ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top