Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

നഴ്സുമാര്‍ ഇന്നു മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്

April 16, 2018

91611_1523848538സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ അനിശ്ചിതകാല സമരം തുടങ്ങും. സുപ്രീം കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ തയാറാക്കിയ കരടു വിജ്ഞാപനമനുസരിച്ചുള്ള ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്നു മുതല്‍ ധര്‍ണയിരിക്കുന്ന നഴ്‌സുമാര്‍ ഇരുപത്തിനാലുമുതല്‍ സമ്പൂര്‍ണ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കരട് വിജ്ഞാപനത്തിനേക്കാള്‍ അലവന്‍സുകളില്‍ കുറവു വരുത്തണമെന്ന മിനിമം വേതന ഉപദേശക സമിതിയുടെ നിലപാടിനോടാണ് നഴ്‌സുമാരുടെ പ്രതിഷധം. മിനിമം വേതനം ഇരുപതിനായിരം രൂപ ഉറപ്പു വരുത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.

നേരത്തേ, മിനിമം വേജസ് അഡൈ്വസറി യോഗത്തില്‍ വിഷയങ്ങളില്‍ എതിര്‍പ്പുണ്ടായതിനാല്‍ തീരുമാനം സര്‍ക്കാരിനു വിട്ടിരുന്നു. നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപ എന്നത് സംരക്ഷിക്കുമെന്നു ശമ്പളം നിശ്ചയിക്കാന്‍ നിയോഗിക്കപ്പെട്ട മിനിമം വേതന കമ്മിറ്റി വ്യക്തമാക്കി. സുപ്രീകോടതിയും സര്‍ക്കാരും നിശ്ചയിച്ചതില്‍ മാറ്റം ഉണ്ടാവില്ലെന്ന് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഗുരുദാസന്‍ പറഞ്ഞു. എന്നാല്‍ കരടു നിര്‍ദേശത്തില്‍ അലവന്‍സ് സംബന്ധിച്ച വിഷയങ്ങളില്‍ തങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന് യുെണെറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ.) ആരോപിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top