Flash News

വ്യാജന്മാര്‍ക്ക് പഞ്ഞമില്ലത്ത കേരളത്തില്‍ വ്യാജ ഹര്‍ത്താല്‍; അക്രമം അഴിച്ചുവിട്ട ഇരുന്നൂറോളം പേരെ കസ്റ്റഡിയിലെടുത്തു; പല സ്ഥലങ്ങളിലും നിരോധനാജ്ഞ

April 17, 2018

image_185കോഴിക്കോട്: ഇന്നലെ നടന്ന വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം 200 ഓളം പേര്‍ അറസ്റ്റിലായി. കോഴിക്കോട് നഗരത്തില്‍ 116 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 102 പേരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മറ്റിടങ്ങളില്‍ നിന്ന് 80 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗതാഗതം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് അറസ്റ്റ്.

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തെത്തുടര്‍ന്ന് പല ജില്ലകളിലും വലിയ അക്രമങ്ങളുണ്ടായി. താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറില്‍ പതിനൊന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലിട്ട കല്ല് എടുത്ത് മാറ്റിയ സിവില്‍ പൊലീസ് ഓഫീസര്‍ കൃഷ്ണദാസിനെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ച് അവശനാക്കി. സംഭവത്തില്‍ 30 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

കൊച്ചിയില്‍ മറൈന്‍ ഡ്രൈവ് പരിസരത്തെ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ കലവൂരില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. മലപ്പുറം പൊന്നാന്നിയില്‍ പ്രതിഷേധക്കാരെ ഓടിക്കാന്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിനിടെ പതിനാല് വയസ്സുകാരന് വീണ് പരിക്കേറ്റു.

നാഥനില്ലാ ഹര്‍ത്താലിനെതിരെ താനൂരില്‍ ഇന്ന് വ്യാപാരികളുടെ ഹര്‍ത്താല്‍

താനൂര്‍: സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ആഹ്വാനത്തെത്തുടര്‍ന്ന് നടത്തിയ ഹര്‍ത്താലില്‍ വ്യാപകമായി കടകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇന്ന് മലപ്പുറം താനൂരില്‍ വ്യാപാരി ഹര്‍ത്താല്‍. ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമങ്ങളും പൗരാവകാശ ധ്വംസനങ്ങളും നടന്നതായി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കേരളാ പൊലീസ് നിയമം 78,79 വകുപ്പ് പ്രകാരം മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് നാലു മണി മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ്. അക്രമാസക്തമായി ജനങ്ങള്‍ സംഘടിക്കുന്നതും പൊതുസമ്മേളനങ്ങളും പ്രകടനങ്ങളും നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top