Flash News

ജോണ്‍ ആകശാലയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

April 17, 2018 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

Attachment-1 (7)ഫൊക്കാനയുടെ ആദ്യകാലം മുതലുള്ള സുഹൃത്തും പ്രമുഖ വ്യവസായിയും, സമുദായ പ്രവര്‍ത്തകനും ആയിരുന്ന ജോണ്‍ ആകശാലയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

പിറവം സ്വദേശിയായ ജോണ്‍ ആകശാല ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പില്‍ സെക്രട്ടറിയായിരിക്കെ യാണ് 1979 ല്‍ അമേരിക്കയിലെത്തുന്നത്. അമേരിക്കയില്‍ ബിസി നസ് രംഗത്തു ശോഭിച്ച അദ്ദേഹം ചൈന യടക്കമുളള കിഴക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും വ്യാവസായിക ബന്ധങ്ങള്‍ ഉണ്ടാക്കി ബിസി നസില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. സാമുദായിക രംഗത്തും വളരെ സംഭാവനകള്‍ നല്‍കിയ അദ്ദേഹം കെ.സി.സി.എന്‍.എ തുടക്കകാരില്‍ ഒരാളായിരുന്നു.

ജോണ്‍ ആകശാലയുടെ നിര്യാണത്തില്‍ അഗാധ ദുഃഖം രേഖപെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ അത്മാാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ഫൗഡേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, മറ്റ് എക്‌സി.ഭാരവാഹികള്‍ എന്നിവര്‍ അറിയിച്ചു.

വേക്ക് സര്‍വീസ്: ഏപ്രില്‍ 18 ബുധനാഴ്ച വൈകുന്നേ രം 6 മുതല്‍ ഒമ്പതു വരെ . (400 Willow Grove Rd, Stony Point, NY 10980)

സംസ്‌കാര ശുശ്രുഷ: ഏപ്രില്‍ 19 വ്യാഴം രാവിലെ 10 മണി: സെന്റ് ആന്റണീസ് ചര്‍ച്ച്, 36 വെസ്റ്റ് നയാക്ക് റോഡ്, ന്യു യോര്‍ക്ക് 10954. തുടര്‍ന്ന് സംസ്‌കാരം സെന്റ് ആന്റണീസ് സെമിത്തേരി (36 W Nyack Rd, Nanuet, NY 10954).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top