Flash News

ഫോമാ മെട്രോ റീജിയണ്‍ കുടുംബ സംഗമം മന്ത്രി മേഴ്സികുട്ടിയമ്മ ഉത്ഘാടനം ചെയ്തു

April 18, 2018 , വര്‍ഗ്ഗീസ് ജോസഫ്

18ന്യൂയോര്‍ക്ക് : ഫോമയുടെ ശക്തി കേന്ദ്രങ്ങളില്‍, എന്നും ബാക്ക് ബോണ്‍ എന്ന് അറിയപ്പെടുന്ന ന്യൂയോര്‍ക്ക് റീജിയണ്‍ കുടുംബസംഗമം ക്യൂന്‍സ് വില്ലേജ്, ഹില്‍സൈഡിലുള്ള രാജഥാനി റസ്റ്റോറന്‍റില്‍ വച്ച്, റീജണല്‍ വൈസ് പ്രസിഡന്‍റ് ശ്രീ.വര്‍ഗീസ്.കെ.ജോസഫ് ന്‍റെ അദ്ധ്യക്ഷതയില്‍ കേരള ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി മേഴ്സികുട്ടിയമ്മ ഉത്ഘാടനം ചെയ്തു.

പ്രവാസികളായി പാര്‍ക്കുമ്പോഴും, കേരളീയ തനിമ കാത്ത് സൂക്ഷിച്ച്, പിറന്ന നാടിന്‍റെ നാടീസ്പനന്ദനങ്ങള്‍ മനസ്സിലാക്കി, സ്വന്തം നാടിനെ മാറോട് ചേര്‍ത്ത് പിടിക്കുന്ന അമേരിക്കയിലെ മലയാളി സമൂഹത്തോട് , ഏറെ കടപ്പെട്ടിരിക്കുന്നു എന്നും കേരള നാടിന്‍റെ പുരോഗതിയില്‍ അമേരിക്കന്‍ മലയാളികളുടെ പങ്ക് വളരെ, വിലപ്പെട്ടതാകുന്നു എന്നും, നാടിന്‍റെ മുന്നോട്ടുള്ള പുരോഗതിയില്‍ തുടര്‍ന്നും പങ്കാളികളായി ജന്മനാടിനോടുള്ള കടമ കാത്തു സൂക്ഷിക്കണമെന്ന് കുടുംബ സംഗമം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയുണ്ടായി. മന്ത്രിയോടൊപ്പം കൊല്ലം ജില്ലാ കളക്ടര്‍ എസ്.കാര്‍ത്തികയോന്‍ ഐ.എ.എസ് . മന്ത്രിയുടെ ഭര്‍ത്താവും മുന്‍ കാപ്ക്സ് ചെയര്‍മാനും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ബി. തുളസീധരക്കുറുപ്പ്, സുദേശന്‍, വിദ്യാധരന്‍ (എ.ഡി.സി ജനറല്‍) , അജോയ് ചന്ദ്രന്‍ (കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍), റോയി ട്രോം ലാല്‍ (അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി), യു.എന്‍ ഉദ്യോഗസ്ഥന്‍ സജി തോമസ്സ് എന്നിവര്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് ചിക്കാഗോയില്‍ വച്ച് നടക്കുന്ന ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍റെ വിജയത്തിനായി കൂടുതല്‍ അംഗങ്ങല്‍ റീജണില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യുവാന്‍ തീരുമാനിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം റീജണല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ശ്രീ.വര്‍ഗ്ഗീസ്.കെ.ജോസഫ് (വൈസ് പ്രസിഡന്‍റ്) ചാക്കോ കോയിക്കലേത്ത് (സെക്രട്ടറി) മാത്യു തോമസ്സ് (ട്രഷറാര്‍) എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നവയാകുന്ന് എന്ന് യോഗം വിലയിരുത്തി. കുടുംബ സംഗമത്തില്‍ ഫോമയുടെ നാഷണല്‍ നേതാക്കളുടെ സാന്നിധ്യം പ്രശംസനീയമായി. പ്രഥമ പ്രസിഡന്‍റ് ശ്രീ.ശശിധരന്‍നായര്‍ (ഹ്യൂസ്റ്റണ്‍) ശ്രീ.ഷാജി എഡ്വോര്‍ഡ് (മുന്‍ ജനറല്‍ സെക്രട്ടറി) ശ്രീ.സ്റ്റാന്‍ലി കളത്തില്‍ (ജോ.സെക്രട്ടറി) ശ്രീ.സജി എബ്രഹാം, ശ്രീ.ജോസ് എബ്രഹാം (മുന്‍.പി.ആര്‍.ഒ) ശ്രീ.ഫിലിപ്പ് ചാമത്തില്‍ (ഡാലസ്സ്) ശ്രീ. വിന്‍സെന്‍റ് ബോസ് (കാലിഫോര്‍ണിയ) ശ്രീ.റെജി ചെറിയാന്‍ (അറ്റ്ലാന്‍റ്) ശ്രീ.ജോസ് സെബാസ്റ്റ്യന്‍ (ഫ്ളോറിഡ) ശ്രീ.ജോര്‍ജ്ജ് തോമസ് (മുന്‍ അഡ്വവൈസറി ബോര്‍ഡ്) എന്നിവരും ഫോമാ നാഷണല്‍ കമ്മറ്റി അംഗങ്ങളായ ശ്രീ. സാബു ലൂക്കോസ്, ശ്രീമതി. രേഖാ നായര്‍, ശ്രീ.തോമസ്സ്.ടി.ഉമ്മന്‍, ശ്രീ. ജയിന്‍മാത്യു എന്നിവരും റീജിയണിലെ ഒന്‍പത് അംഗ സംഘടനകളെ പ്രതിനിധീകരിച്ച് സംഘടനാ നേതാക്കളായ ബഞ്ചമിന്‍ ജോര്‍ജ്ജ്, ബേബി കുര്യാക്കോസ്, ജോസ് വര്‍ഗ്ഗീസ്, റോഷിന്‍ മാമ്മന്‍, മാണി ചാക്കോ , വിജി എബ്രഹാം, ബിനോയ് തോമസ്സ്, അജിത് എബ്രഹാം, എബ്രഹാം പുതുശ്ശേരില്‍, വര്‍ഗ്ഗീസ് ചുങ്കത്തില്‍, കളത്തില്‍ വര്‍ഗ്ഗീസ്, ഡിന്‍സില്‍ ജോര്‍ജ്ജ്, ആഷ്ലി എബ്രഹാം, ഫിലിപ്പോസ് ജോസഫ്, ജയിസണ്‍ ജോസഫ്, തോമസ്സ് ശമുവേല്‍, ജൂലി തോമസ്, ചാക്കോ എബ്രഹാം സാബുതോമസ്സ്, വര്‍ഗ്ഗീസ് ചെറിയാന്‍ , മെര്‍ലിന്‍ എബ്രഹാം, ഡോ.ബിന്ദു തോമസ്സ്, എന്നിവര്‍ പങ്കെടുത്തു. കുടുംബസംഗമത്തില്‍ ശ്രീ.ചാക്കോ കോയിക്കലേത്ത് സ്വാഗതമരുളുകയും, ശ്രീ.സാബു ലൂക്കോസ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

IMG_6280 IMG_6281 IMG_6282 IMG_6283 IMG_6284 IMG_6285 IMG_6286

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top