Flash News

ജസ്റ്റിസ് ലോയയുടെ മരണം: പ്രത്യേക അന്വേഷണമില്ലെന്ന് സുപ്രീംകോടതി.. ഹര്‍ജികള്‍ തള്ളി

April 19, 2018

loyaദില്ലി: ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കില്ലെന്നും മരണം സ്വഭാവികമാണെന്നും സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്.

ഗൂഢലക്ഷ്യമുള്ള ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ ജുഡീഷ്വറിയെ സംശയത്തിന്റെ നിഴലിലാക്കാന്‍ ശ്രമിച്ചെന്നും കോടതി പറഞ്ഞു. മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍. ലോനെ, കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനാവാല എന്നിവരുടേത് ഉള്‍പ്പെടെ അഞ്ച് ഹര്‍ജികളാണ് പരിഗണിച്ചത്.

ഗുജറാത്തിലെ സൊറാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ക്കേസിന്റെ വിചാരണയ്ക്കിടെ 2014 ഡിസംബര്‍ ഒന്നിനാണ്  നാഗ്പുരിലെ ഹോട്ടലില്‍ ലോയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം എന്നായിരുന്നു മൃതദേഹപരിശോധനാ റിപ്പോര്‍ട്ട്. എന്നാല്‍ ലോയയുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top