Flash News
വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി സ്വദേശിയുമായ ഖഷോഗിയെ കൊലപ്പെടുത്തിയതിന്റെ മുഴുവന്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍   ****    ആര്‍ത്തവ രക്തം ഒലിപ്പിച്ചുകൊണ്ട് നിങ്ങളാരെങ്കിലും സുഹൃത്തുക്കളുടെ വീട്ടില്‍ പോകുമോ?; പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ല; ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനിയുടെ പ്രതികരണം   ****    സിബി‌ഐയിലെ അഴിമതി മറനീക്കി പുറത്തുവരുന്നു; കൈക്കൂലി വാങ്ങാന്‍ ഏജന്റുമാര്‍ ഗള്‍ഫിലും കേരളത്തിലും; സ്പെഷ്യല്‍ ഡയറക്ടര്‍ അസ്താനയെ പദവികളില്‍ നിന്ന് നീക്കി   ****    ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി നേട്ടം കൊയ്യാമെന്ന് ആരും മോഹിക്കേണ്ട; സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍ കലാപമുണ്ടാക്കുന്ന സംഘ്പരിവാറിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനറിയാം; ശബരിമല ആരുടേയും കുടുംബ സ്വത്തല്ല: മുഖ്യമന്ത്രിയുടെ പത്രസമ്മേളനം   ****    KERALA CENTER TO HONOR FIVE INDIAN AMERICAN KERALITES AT ITS ANNUAL AWARDS BANQUET   ****   

റിംഗിലെ ലിവിംഗ് ലജന്റ് ബ്രൂണോ ഓര്‍മ്മയായി

April 19, 2018 , പി.പി. ചെറിയാന്‍

brunoപിറ്റ്‌സ്ബര്‍ഗ് (പെന്‍സില്‍വാനിയ): വേള്‍ഡ് റസലിംഗ് ഫെഡറേഷനന്‍ ഹെവി വെയ്റ്റ് ചാമ്പ്യന്‍ ബ്രൂണൊ സമ്മര്‍ റ്റിനൊ (82) പെന്‍സില്‍വാനിയ പിറ്റ്‌സ്ബര്‍ഗില്‍ നിര്യാതനായി. 1960 70 കാലഘട്ടത്തില്‍ അമേരിക്കയിലെ ഏറ്റവും പ്രസിദ്ധനായ റസ്‌ലറായാണ് ബ്രൂണൊ അറിയപ്പെട്ടിരുന്നത്.

1963 -1971, 1973 -1977 വേള്‍ഡ് ഹെവി വെയ്റ്റ് ചാംപ്യന്‍ഷിപ്പ് നേടിയ ബ്രൂണൊ 1981ല്‍ റിട്ടയര്‍ ചെയ്തുെവങ്കിലും വീണ്ടും 1984 1988 വര്‍ഷങ്ങളില്‍ വേള്‍ഡ് റസിലിംഗിലേക്ക് മടങ്ങിയെത്തിയിരുന്നു.1935 ല്‍ ഇറ്റലിയില്‍ ജനിച്ച ബ്രൂണോ 1950 ലാണ് അമേരിക്കയിലെ പിറ്റ്‌സ് ബര്‍ഗില്‍ പിതാവിനോടൊപ്പം താമസമാക്കിയത്. 1959 ല്‍ കാരളിനെ വിവാഹം ചെയ്ത ബ്രൂണോക്ക് മൂന്നു മക്കളാണുള്ളത്.

ബ്രൂണോയുടെ മരണത്തോടെ മൂന്ന് ദശാബ്ദം റിംഗ് അടക്കി ഭരിച്ച പഴയ തലമുറയിലെ ഒരു കണ്ണി കൂടെ നഷ്ടപ്പെട്ടു.2011ല്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി. മരിക്കുന്നതിന് ചില മാസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രൂണോ, കുടുംബാംഗങ്ങളുടേയും സ്‌നേഹിതരുടേയും സാന്നിധ്യത്തിലാണ് റസിലിംഗില്‍ ചരിത്രം തിരുത്തികുറിച്ച ജീവിതത്തിന് തിരശ്ശീല വീണത്.

Bruno-Sammartino

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top