Flash News
മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****    മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി   ****    ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി   ****   

അമേരിക്കയും ജപ്പാനുമായി സ്വതന്ത്ര വ്യാപാര കരാറുകളില്‍ ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്റ് ട്രം‌പ്

April 19, 2018 , .

trump-2വാഷിംഗ്ടണ്‍: വ്യാപാര കരാറുകള്‍ സംബന്ധിച്ച് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തും.

യുഎസുമായി സ്വതന്ത്രവും ന്യായവും പരസ്പരപൂരകവുമായ വ്യാപാരത്തിന് തയ്യാറാണെന്ന് ആബേ പറഞ്ഞു. സംയുക്തവാര്‍ത്താസമ്മേളനത്തിലാണ് ആബേ ഇക്കാര്യം അറിയിച്ചത്.

ജപ്പാനും യുഎസും തമ്മിലുള്ള സാമ്പത്തിക ബന്ധം ദൃഢപ്പെടുത്തുന്നതിന് ശ്രദ്ധചെലുത്തുമെന്നും ആബേ വ്യക്തമാക്കി. ഇതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും കൂടുതല്‍ വ്യാപിപ്പിക്കും.

ആബേക്കും ജാപ്പനീസ് പ്രതിനിധികള്‍ക്കും ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിനെ കുറിച്ച് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി യുഎസിലെത്തിയതായിരുന്നു ആബെയും സംഘവും.

ട്രംപും ആബേയും ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബില്‍ അല്‍പ്പസമയം ചെലവിട്ടു. ഇതിന്റെ ചിത്രവും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം ഉത്തരകൊറിയയിലെ ജാപ്പനീസ് പൗരന്‍മാരെ മോചിപ്പിക്കാന്‍ സഹായിക്കുമെന്ന് ട്രംപ് വാഗ്ദാനം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ആബേ യുഎസിലെത്തിയത്. ഫ്‌ളോറിഡയിലെ മാര്‍ ആ ലാഗോ റിസോര്‍ട്ടിലാണ് ആബേ താമസിക്കുന്നത്.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top