Flash News
പ്രളയദുരന്തം കാരണമാണ് മറുപടിക്ക് വൈകിയതെന്ന് ഡബ്ല്യുസിസിയ്ക്ക് എ‌എം‌എം‌എയുടെ വിചിത്ര മറുപടി; ദിലീപ് അഞ്ച് കോടി രൂപ സംഘടനക്ക് നല്‍കിയിട്ടുണ്ടെന്ന് മഹേഷ്; അതുകൊണ്ട് വിധേയത്വം കാണിക്കണമെന്ന്   ****    ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടയില്‍ വെടിവയ്പ്; നാലു മരണം   ****    ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം; കുറുവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ ഭീതിയില്‍; ജലന്ധറില്‍ നിന്ന് പുതിയ രണ്ട് കന്യാസ്ത്രീകളെ മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്റര്‍ അനുപമ   ****    ശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തില്‍; സിസ സംഘടന അദ്ധ്യക്ഷ വി പി സുഹ്റക്ക് സൈബര്‍ ഭീഷണി   ****    ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ്   ****   

വിമര്‍ശനങ്ങളെ സ്വര്‍ണ്ണ ഖനി പോലെ കാണുന്നതാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് നരേന്ദ്ര മോദി

April 19, 2018 , .

69181-pmwലണ്ടന്‍: വിമര്‍ശനങ്ങളെ താന്‍ സ്വര്‍ണഖനിയായിട്ടാണ് കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യരഹസ്യം എന്താണെന്നുള്ള ചോദ്യത്തിനാണ് വിമര്‍ശനങ്ങളാണ് തന്റെ നല്ല ആരോഗ്യത്തിന് പിന്നിലെ രഹസ്യമെന്നും അദ്ദേഹം മറുപടി പറഞ്ഞത്.

കഴിഞ്ഞ 20 വര്‍ഷമായി താന്‍ ഒരു പ്രത്യേക ഡയറ്റിലാണ്. ഒാരോ ദിവസവും 20 മുതല്‍ 30 കിലോ വരെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങും. അതാണ് തന്റെ ഫിറ്റ്‌നസിന്റെ രഹസ്യമെന്നും മോദി പറഞ്ഞു. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്.

ജനാധിപത്യത്തിന്റെ അടിത്തറയാണ് വിമര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമര്‍ശനങ്ങളെ കുറിച്ച് താന്‍ ആകുലനല്ലെന്ന പറഞ്ഞ മോദി വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ജാഗരൂകരായും ഉണര്‍ന്നിരിക്കാനും സാധിക്കൂ എന്നും പറഞ്ഞു.

മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി എപ്പോഴും മൗനം പാലിക്കുന്നു എന്ന ആരോപണത്തിനും മോദി മറുപടി പറഞ്ഞു. ”ഞാന്‍ എപ്പോഴും വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് ഞാന്‍ വലിയ പ്രാധാന്യം തന്നെ നല്‍കുന്നുണ്ട്. അത് ഞാന്‍ എന്റെ ജീവിതത്തില്‍ അംഗീകരിക്കാന്‍ ശ്രമിക്കുകയാണ്. അതൊരു സ്വര്‍ണഖനിയാണ്”, മോദി വ്യക്തമാക്കി.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top