Flash News

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം നടത്തിവന്ന പതിനായിരത്തോളം നഴ്സുമാരെ സിം‌ബാബ്‌വെ സര്‍ക്കാര്‍ പിരിച്ചുവിട്ടു; പകരം വിരമിച്ച നഴ്സുമാരെ നിയമിക്കുമെന്ന്

April 19, 2018

nurseസിംബാബ്‌‌വെയിൽ പതിനായിരലധികം നഴ്സുമാരെ സർക്കാർ പിരിച്ചുവിട്ടു. ശമ്പള വർധനവ് ആവശ്യപ്പെട്ട് സമരം നടത്തിവന്ന നഴ്സുമാരെയാണ് പിരിച്ചുവിട്ടത്. തിങ്കളാഴ്ച മുതലാണ് നഴ്സുമാർ സമരം ആരംഭിച്ചത്.

ശമ്പളം വർധിപ്പിക്കുന്നതിനായി 1.70 കോടി ഡോളർ അനുവദിച്ചിട്ടും ജോലിയിൽ തിരിച്ചെത്താൻ നഴ്സുമാർ തയാറായില്ലെന്ന് വൈസ് പ്രസിഡന്റ് കോൺസ്റ്റന്റിനോ ചിവെൻഗ പറഞ്ഞു. പിരിച്ചുവിട്ട നഴ്‌സുമാര്‍ക്ക് പകരം തൊഴില്‍രഹിതരായവരെയും വിരമിച്ച നഴ്‌സുമാരെയും നിയമിക്കുമെന്നും ചിവെന്‍ഗ പറഞ്ഞു.

കുറച്ചുകാലമായി സിംബാബ്‌‌വെയിൽ ആരോഗ്യമേഖലയിൽ പ്രതിസന്ധി നേരിടുകയാണ്. നേരത്തെ, ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സിംബാബ്‌‌വെ പ്രസിഡന്റ് എമേഴ്സൺ മുൻഗാഗ്വയെ ശമ്പളം വർധിപ്പിക്കാമെന്ന് സമ്മതിച്ചിരുന്നു.

അതേസമയം സമരം തുടരുമെന്ന് നഴ്‌സുമാരുടെ അസോസിയേഷന്‍ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top