Flash News
മധുവിധു ലഹരിയില്‍ മദ്യം അകത്താക്കിയപ്പോള്‍ ദമ്പതികള്‍ ഹോട്ടല്‍ തന്നെ വിലയ്ക്കു വാങ്ങി   ****    ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍‌കുട്ടിയെ കാണാനെത്തിയ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി; പന്ത്രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തെ തന്ത്രപൂര്‍‌വ്വം പോലീസ് കുടുക്കി   ****    മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****   

സുപ്രിം കോടതി വെബ്സൈറ്റ് ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീം ഹാക്ക് ചെയ്തു

April 19, 2018

HACKന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീമാണ് ഇതിന് പിന്നിലെന്നാണ് സൂചന. നിലവില്‍ സൈറ്റ് ഓഫ്‌ലൈനിലാണുള്ളത്. 2013ല്‍ ഇന്ത്യന്‍ സൈറ്റുകളടക്കം നൂറുകണക്കിന് വെബ്‌സൈറ്റുകള്‍ ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീം ഹാക്ക് ചെയ്തിട്ടുണ്ട്.

വെബ്‌സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ഈ സൈറ്റ് ഇപ്പോള്‍ ലഭ്യമല്ലഎന്ന അറിയിപ്പാണ് പ്രത്യക്ഷപ്പെടുന്നത്. സൈറ്റിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തി വരികയാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്ത വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വെബ്‌സൈറ്റിനും പ്രശ്‌നം നേരിടുന്നത്.

ജസ്റ്റിസ് ബി.എച്ച് ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതിന് യൊട്ടുപിന്നാലെയാണ് സംഭവം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എ എം ഖന്‍വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ബിജെപി അധ്യക്ഷന്‍ അമത് ഷാ പ്രതിയായ ഗുജറാത്തിലെ സൊറാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ക്കേസിന്റെ വിചാരണയ്ക്കിടെ 2014 ഡിസംബര്‍ ഒന്നിന് നാഗ്പുരിലെ ഹോട്ടലില്‍ ലോയയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top