Flash News

ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍.. ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍.. ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍.. അവരുടേതും കൂടിയാണു ഭാരതം..; കത്വയിലെ പെണ്‍‌കുട്ടിയെ പീഡിപ്പിച്ചു കൊന്നവര്‍ക്കെതിരെ പ്രതിഷേധിച്ച ചിത്രകാരിക്ക് വധഭീഷണി

April 19, 2018

2_133പെണ്‍കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ ചിത്രം വരച്ച് പ്രതിഷേധിച്ച കലാകാരിക്ക് സംഘികളുടെ ഭീഷണി. കൊന്നുകളയുമെന്നാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന സന്ദേശങ്ങള്‍. ചിത്രകാരിയും അധ്യാപികയുമായ ദുര്‍ഗ മാലതിക്കെതിരെയാണ് സംഘപരിവാര്‍ അനുകൂലികള്‍ ഉറഞ്ഞുതുള്ളുന്നത്.

ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍.. ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍.. ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍.. അവരുടേതും കൂടിയാണു ഭാരതം.. ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും.. ഈ വരികളോടൊപ്പമാണ് ദുര്‍ഗ താന്‍ വരച്ച ചിത്രവും കൂടി ചേര്‍ത്തിട്ടുള്ളത്.

ഹൈന്ദവ ചിഹ്നത്തിനൊപ്പം ചോരപൊടിഞ്ഞിരിക്കുന്ന പുരുഷ ലിംഗത്തിന്റേയും ചിത്രമാണ് ദുര്‍ഗ വരച്ചത്. സംഘപരിവാറിന്റെ ക്രൂരതയെ തികച്ചും വ്യക്തമായി തുറന്നുകാട്ടുന്ന ചിത്രം ഉടന്‍ പിന്‍വലിക്കണമെന്നാണ് സംഘി അനുകൂലികളുടെ ആവശ്യം. അല്ലെങ്കില്‍ കൊന്നുകളയും എന്നതുള്‍പ്പെടെയുള്ള ഭീഷണികളാണ് കലാകാരിക്ക് നേരെ ഇവര്‍ ഉയര്‍ത്തുന്നത്.

എന്നാല്‍ ഭീഷണിപ്പെടുത്തിയാല്‍ നിപാടില്‍നിന്ന് പിന്നോട്ടുപോകും എന്ന് ആരും കരുതേണ്ടതില്ല എന്ന് ദുര്‍ഗ മാധ്യമങ്ങളോട് പ്രതികരിച്ചു. പോസ്റ്റുകള്‍ നീക്കം ചെയ്യില്ല എന്നും വേണ്ടിവന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ സധൈര്യം നിലപാടെടുത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top