Flash News
മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****    മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി   ****    ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി   ****   

മരത്തില്‍ തൂങ്ങിക്കിടന്നും ഫോട്ടോ എടുക്കാം; തൃശൂര്‍ സ്വദേശി വവ്വാല്‍ ഫോട്ടോഗ്രാഫറായ കഥ

April 19, 2018

8_38മരത്തില്‍ തൂങ്ങിക്കിടന്ന് വധൂവരന്‍മാരുടെ ചിത്രമെടുത്ത് നവമാധ്യമങ്ങളില്‍ വൈറലായ ഫൊട്ടോഗ്രാഫര്‍ തൃശൂര്‍ തൃത്തല്ലൂര്‍ സ്വദേശിയാണ്. അപൂര്‍വ്വമായൊരു ഫ്രെയിം പകര്‍ത്താന്‍ വേണ്ടിയാണ് വിഷ്ണു മരത്തില്‍ തൂങ്ങിക്കിടന്നത്. വരന്റെ വീടിനു മുമ്പിലെ മരം കണ്ടപ്പോഴായിരുന്നു പുതുമയുള്ള ചിത്രം പകര്‍ത്താന്‍ മരത്തില്‍ കയറിയത്. വൈറ്റ്‌റാംപ് എന്ന േപരില്‍ ഫ്രീലാന്‍സ് ആയി പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോ കൂട്ടായ്മയിലെ അംഗമാണ് വിഷ്ണു. അച്ഛന്‍ രവീന്ദ്രന്‍ ടൈല്‍സ് തൊഴിലാളിയാണ്. അമ്മ മണി തുന്നല്‍ ടീച്ചറും. ഏകസഹോദരി വിധുര ഉള്‍പ്പെടെ കുടുബാംഗങ്ങള്‍ ഈ ദൃശ്യങ്ങള്‍ കണ്ട് പേടിച്ചു. ഇനി മരത്തില്‍കയറരുതെന്നാണ് വീട്ടുകാരുടെ ശാസന. വിഷ്ണുവിന്റെ സാഹസിക ഫൊട്ടോയെടുക്കല്‍ കാരണം തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശിയ ഷെയ്‌സ് , നവ്യ ദമ്പതികളും നവമാധ്യമങ്ങളില്‍ പ്രശസ്തരായി.

ചെറുപ്പംതൊട്ടേ മരംക്കയറി പയ്യനാണ് വിഷ്ണു. ഹെലിക്യാം ഉപയോഗിച്ച് മുകളില്‍ നിന്ന് വിഷ്വല്‍സ് പകര്‍ത്താം. പക്ഷേ, നല്ല ക്വാളിറ്റിയുള്ള സ്റ്റില്‍ ഫൊട്ടോ കിട്ടില്ല. അതുക്കൊണ്ടാണ് മരത്തില്‍ കയറിയത്. മരത്തില്‍ത്തൂങ്ങി ഫൊട്ടോയെടുത്തത് വിഡിയോയാക്കി സഹപ്രവര്‍ത്തകന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. പിന്നെ, അത് ലോകം മുഴുവന്‍ കണ്ടു. ഇപ്പോള്‍ നാടറിയുന്ന താരവുമായി.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top