Flash News
പ്രളയദുരന്തം കാരണമാണ് മറുപടിക്ക് വൈകിയതെന്ന് ഡബ്ല്യുസിസിയ്ക്ക് എ‌എം‌എം‌എയുടെ വിചിത്ര മറുപടി; ദിലീപ് അഞ്ച് കോടി രൂപ സംഘടനക്ക് നല്‍കിയിട്ടുണ്ടെന്ന് മഹേഷ്; അതുകൊണ്ട് വിധേയത്വം കാണിക്കണമെന്ന്   ****    ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടയില്‍ വെടിവയ്പ്; നാലു മരണം   ****    ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം; കുറുവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ ഭീതിയില്‍; ജലന്ധറില്‍ നിന്ന് പുതിയ രണ്ട് കന്യാസ്ത്രീകളെ മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്റര്‍ അനുപമ   ****    ശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തില്‍; സിസ സംഘടന അദ്ധ്യക്ഷ വി പി സുഹ്റക്ക് സൈബര്‍ ഭീഷണി   ****    ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ്   ****   

കെ.സി തോമസ് ഇലപ്പനാല്‍ (ബേബി -79) നിര്യാതനായി

April 19, 2018

cha_appoi_InPixioകോട്ടയം: കാലംചെയ്ത ഡോ. യൂഹാനോന്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ (മുന്‍ മലബാര്‍ ഭദ്രാസനാധിപന്‍) ജ്യേഷ്ഠ സഹോദരന്‍ കോട്ടയം പാമ്പാടി ഇലപ്പനാല്‍ കെ.സി തോമസ് (ബേബി/അപ്പോയി- 79) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വഭവനത്തില്‍ നിര്യാതനായി.

സംസ്കാരം ഏപ്രില്‍ 20-നു വെള്ളിയാഴ്ച മാതൃഇടവകയായ പാമ്പാടി സെന്റ് മേരീസ് സംഹാസന കത്തീഡ്രലില്‍.

ഭാര്യ പരേതയായ മറിയാമ്മ തോമസ് വേളൂര്‍ ഇല്ലിക്കല്‍ ചെറുവള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. സാബു തോമസ്, സോളി ബിജു, സജി തോമസ് ഇലപ്പനാല്‍ എന്നിവര്‍ മക്കളും, ബിജു വെള്ളക്കോട്ട് (എം.ആര്‍.എഫ് ഉദ്യോഗസ്ഥന്‍), അരീപ്പറമ്പ് പെരിയോര്‍മറ്റത്തില്‍ കുടുംബാംഗം ലിബി എന്നിവര്‍ മരുമക്കളുമാണ്.

പാമ്പാടി സിംഹാസന കത്തീഡ്രല്‍ സഹവികാരി റവ.ഫാ. ജേക്കബ് നൈനാന്‍ സഹോദരപുത്രനാണ് അമേരിക്കയിലുള്ള ജയിംസ് ജോര്‍ജ് (ന്യൂയോര്‍ക്ക്), വര്‍ഗീസ് നൈനാന്‍ (ഡാലസ്), സാജന്‍ ജോര്‍ജ്, സജി ജോര്‍ജ് (ന്യൂയോര്‍ക്ക്) എന്നിവര്‍ പരേതന്റെ ജ്യേഷ്ഠ സഹോദരപുത്രന്മാരാണ്.

തേലക്കാട്ടുശ്ശേരി കുടുംബാംഗങ്ങളായ ഇലപ്പനാല്‍ പരേതരായ കുരുവിള ചാക്കോ- അന്നമ്മ ചാക്കോ എന്നിവരാണ് മാതാപിതാക്കള്‍. കാലം ചെയ്ത പീലക്‌സിനോസ് തിരുമേനി, പരേതരായ പി.സി. ഏബ്രഹാം, പി.സി. നൈനാന്‍ എന്നിവരും, പി.സി. ജോര്‍ജ് (പാമ്പാടി), തങ്കമ്മ സ്കറിയ (ഫിലാഡല്‍ഫിയ) എന്നിവരും പരേതന്റെ സഹോദരങ്ങളാണ്.

ബിജു ചെറിയാന്‍ 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top