Flash News

ഇരട്ടക്കൊല നടത്തി രക്ഷപെട്ട മധ്യവയസ്ക ടെക്‌സസില്‍ പിടിയിലായി

April 20, 2018 , പി. പി. ചെറിയാന്‍

Lois+Riess+6ടെക്‌സസ്: ഭര്‍ത്താവിനേയും രൂപസാദൃശ്യമുള്ള മറ്റൊരു സ്ത്രീയേയും കൊലപ്പെടുത്തി പൊലീസ് വലയത്തില്‍ നിന്നും രക്ഷപെട്ട ലൂയിസ് റീസിനെ ടെക്‌സസിലെ സൗത്ത് പഡ്രെ ഐലന്റില്‍ വെച്ച് പൊലീസ് അറസ്റ്റു ചെയ്തു.

പത്തു ദിവസമായി നടന്ന രാജ്യവ്യാപക തിരച്ചലിനൊടുവിലാണ് പ്രതിയെ പിടി കൂടാനായതെന്ന് യുഎസ് മാര്‍ഷല്‍ വക്താവ് അറിയിച്ചു.

ഗാംബ്ലിങ്ങില്‍ വന്ന പണനഷ്ടം ഒഴിവാക്കാന്‍ ആദ്യം ഭര്‍ത്താവിനേയും തുടര്‍ന്ന് ഫ്‌ലോറിഡായില്‍ വച്ചു പരിചയപ്പെട്ട രൂപസാദൃശ്യമുള്ള പമീല ഹച്ചിന്‍സനെയും (59) കൊലപ്പെടുത്തി ഇവരുടെ ഐഡിയും ക്രെഡിറ്റ് കാര്‍ഡും കാറുമായി ലൂയിസ് രക്ഷപ്പെടുകയായിരുന്നു.

മിനിസോട്ടയില്‍ മാര്‍ച്ച് 23ന് 54 വയസ്സുള്ള നേവി വിമുക്തഭടനും ഭര്‍ത്താവുമായ റീസ്സിനെ കൊലപ്പെടുത്തി. തുടര്‍ന്ന് ഫ്‌ലോറിഡായിലെത്തി ഏപ്രില്‍ 5 നാണ് ഹച്ചിന്‍സനെ കൊലപ്പെടുത്തിയത്.

യുഎസ് മെക്‌സിക്കൊ അതിര്‍ത്തിക്കു സമീപമാണ് ഇവര്‍ അറസ്റ്റിലായത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top