Flash News
പ്രളയദുരന്തം കാരണമാണ് മറുപടിക്ക് വൈകിയതെന്ന് ഡബ്ല്യുസിസിയ്ക്ക് എ‌എം‌എം‌എയുടെ വിചിത്ര മറുപടി; ദിലീപ് അഞ്ച് കോടി രൂപ സംഘടനക്ക് നല്‍കിയിട്ടുണ്ടെന്ന് മഹേഷ്; അതുകൊണ്ട് വിധേയത്വം കാണിക്കണമെന്ന്   ****    ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടയില്‍ വെടിവയ്പ്; നാലു മരണം   ****    ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം; കുറുവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ ഭീതിയില്‍; ജലന്ധറില്‍ നിന്ന് പുതിയ രണ്ട് കന്യാസ്ത്രീകളെ മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്റര്‍ അനുപമ   ****    ശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തില്‍; സിസ സംഘടന അദ്ധ്യക്ഷ വി പി സുഹ്റക്ക് സൈബര്‍ ഭീഷണി   ****    ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ്   ****   

കായലില്‍ വീണ കുട്ടിയെ രക്ഷിച്ച അരുണ്‍ ക്ലീറ്റസ് പള്ളിയിലിന് ആദരം

April 20, 2018 , ജോയിച്ചന്‍ പുതുക്കുളം

parampy_pic1

ചാലക്കുടി: വിനോദയാത്രയ്ക്കിടെ ബോട്ടില്‍ നിന്നും കായലില്‍ വീണ ചാലക്കുടി കദളിക്കാട് സ്വദേശിയും, ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ഷോണ്‍ ഷിജുവിനെ സാഹസികമായി രക്ഷപെടുത്തിയ കുറ്റിക്കാട് സ്വദേശി അരുണ്‍ ക്ലീറ്റസ് പള്ളിയിലിനു അമേരിക്കയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളും, പ്രവാസി മലയാളിയും, കിന്‍ഫ്ര ഡയറക്ടറുമായ പോള്‍ പറമ്പി സമാഹരിച്ച 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും കീര്‍ത്തിപത്രവും നല്‍കി ആദരിച്ചു.

കായലില്‍ വീണ ഷോണ്‍ ഷിജുവിനെ രക്ഷപെടുത്തിയപ്പോള്‍ സ്വന്തം മകനെ മറ്റൊരാളെ ഏല്‍പിച്ച് നീന്താന്‍ പോലും വശമില്ലാത്ത അരുണ്‍ ക്ലീറ്റസ് കായലിലേക്ക് എടുത്തുചാടി രക്ഷപെടുത്തുകയായിരുന്നു.

ചാലക്കുടി വ്യാപാരഭവനില്‍ ചേര്‍ന്ന അനുമോദന യോഗം വിജിലന്‍സ് ജഡ്ജി വി. ഗീത ഉദ്ഘാടനം നിര്‍വഹിച്ചു. എം.എല്‍.എ വി.ഡി ദേവസി അധ്യക്ഷതവഹിച്ചു. മുന്‍ എം.പി. കെ.പി ധനപാലന്‍ കീര്‍ത്തിപത്രം നല്‍കി സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പോള്‍ പറമ്പി, ചാലക്കുടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, അഡ്വ. സജി റാഫേല്‍, ജേക്കബ് കരിപ്പായി, സ്മിത ജെയ്, ഫാ. അബ്രോസ്, വിജയ് തെക്കന്‍, ജോയ് മൂത്തേടന്‍, റോസി ലാസര്‍, ഫാ. വര്‍ഗീസ് പാത്താടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അംഗീകാരമായി ലഭിച്ച 25000 രൂപ അരുണ്‍ ക്ലീറ്റസ് ചാലക്കുടിയിലെ ആല്‍ഫാ പാലിയേറ്റീവ് കെയറിനു സംഭാവന നല്‍കി.

parampy_pic2 parampy_pic3 parampy_pic4 parampy_pic5

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top