Flash News

കെ എസ് സി ലൈബ്രറി ഡേ 2018 പുസ്തക പ്രദര്‍ശനം ശ്രദ്ധേയമായി

April 20, 2018 , ഫൈസല്‍ ബാവ, അബുദാബി

lib3അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ ഗ്രന്ഥശാല സംഘടിപ്പിച്ച “കെ എസ് സി ലൈബ്രറി ഡേ 2018” എഴുത്തുകാരുടെ കൈയ്യൊപ്പോടു കൂടിയ പുസ്തക ശേഖരത്തിന്റെ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. നൂറുകണക്കിന് ആളുകള്‍ പ്രദര്‍ശനം കാണാന്‍ എത്തി.

കഴിഞ്ഞ 40 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള, ഇന്ന് കേരളത്തിന് പുറത്ത് ഏറ്റവും അധികം മലയാള പുസ്തകശേഖരം ഉള്ള ഗ്രന്ഥശാല എന്ന ഖ്യാതിയുള്ള ലൈബ്രറി ഇത്തവണ പുസ്തക വര്‍ഷമായി തീരുമാനിച്ചതിന്റെ ഫലമായി ആയിരത്തോളം പുസ്തകങ്ങള്‍ ആണ് ലൈബ്രറിയിലേക്ക് സംഭാവനയായി ലഭിച്ചത്. പിറന്നാളിന് ലൈബ്രറിക്ക് സമ്മാനമായി പുസ്തകം നല്‍കൂ എന്ന ആശയം വഴി നിരവധി പേര്‍ പിറന്നാള്‍ സമ്മാനമായി പുസ്തകങ്ങള്‍ തന്നു.

ലൈബ്രേറിയന്‍ ഫൈസല്‍ ബാവ, കെ എസ് സി മാനേജിങ് കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പരിപാടികള്‍ നടന്നത്.

lib1 lib2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top