Flash News
വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി സ്വദേശിയുമായ ഖഷോഗിയെ കൊലപ്പെടുത്തിയതിന്റെ മുഴുവന്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍   ****    ആര്‍ത്തവ രക്തം ഒലിപ്പിച്ചുകൊണ്ട് നിങ്ങളാരെങ്കിലും സുഹൃത്തുക്കളുടെ വീട്ടില്‍ പോകുമോ?; പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ല; ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനിയുടെ പ്രതികരണം   ****    സിബി‌ഐയിലെ അഴിമതി മറനീക്കി പുറത്തുവരുന്നു; കൈക്കൂലി വാങ്ങാന്‍ ഏജന്റുമാര്‍ ഗള്‍ഫിലും കേരളത്തിലും; സ്പെഷ്യല്‍ ഡയറക്ടര്‍ അസ്താനയെ പദവികളില്‍ നിന്ന് നീക്കി   ****    ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി നേട്ടം കൊയ്യാമെന്ന് ആരും മോഹിക്കേണ്ട; സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍ കലാപമുണ്ടാക്കുന്ന സംഘ്പരിവാറിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനറിയാം; ശബരിമല ആരുടേയും കുടുംബ സ്വത്തല്ല: മുഖ്യമന്ത്രിയുടെ പത്രസമ്മേളനം   ****    KERALA CENTER TO HONOR FIVE INDIAN AMERICAN KERALITES AT ITS ANNUAL AWARDS BANQUET   ****   

ഇന്ത്യയില്‍ പെണ്‍‌കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നപ്പോഴും, പശുക്കളുടെ പേരില്‍ നിരപരാധികളെ കൊന്നുതള്ളിയപ്പോഴും ന്യൂനപക്ഷങ്ങളും സ്ത്രീകളും ആക്രമണങ്ങള്‍ക്ക് ഇരകളായപ്പോഴും അദ്ദേഹം മൗനത്തിലാണ്; നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍

April 22, 2018

modi-ny-times-edit-1-830x412ഇന്ത്യയില്‍ പെണ്‍കുഞ്ഞുങ്ങളടക്കം പിച്ചിച്ചീന്തപ്പെടുമ്പോള്‍ രൂക്ഷമായി അപലപിക്കേണ്ട പ്രധാനമന്ത്രി മോഡിയുടെ മൗനത്തെ അപലപിച്ച് പ്രമുഖ അമേരിക്കന്‍ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍. എല്ലാക്കാര്യങ്ങള്‍ക്കും ട്വീറ്റ് ചെയ്യുകയും മികച്ച പ്രഭാഷകനെന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുന്ന മോഡി, ഇന്ത്യയില്‍ സ്ത്രീകളും ന്യൂനപക്ഷവും വര്‍ഗീയ ശക്തികളുടെ ഉന്നമായിത്തീരുമ്പോള്‍ മൗനം പാലിക്കുകയാണെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.

പൂര്‍ണരൂപം വായിക്കാം

ഇന്ത്യയുടെ പ്രധാനമന്ത്രി പതിവായി ട്വിറ്ററില്‍ എഴുതുന്നയാളും മികച്ച പ്രസംഗകനായി സ്വയം വിശേഷിപ്പിക്കുന്നയാളുമാണ്. എന്നാല്‍, ഭാരതീയ ജനതാ പാര്‍ത്തിയുടെ ഭാഗമായ ദേശീയവാദികളും വര്‍ഗീയവാദികളും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും ഇരയാക്കുമ്പോള്‍ അദ്ദേഹത്തിനു ശബ്ദമില്ലാതാകുന്നു.

ജനുവരിയില്‍ ജമ്മുകശ്മീരില്‍ എട്ടുവയസുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം വെളിയില്‍ വന്നതിനു പിന്നാലെ കഴിഞ്ഞയാഴ്ച ഇന്ത്യ മുഴുവന്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നു. അദ്ദേഹത്തിന്റെ (മോഡിയുടെ) രാഷ്ട്രീയപ്പാര്‍ട്ടിക്കാരായിരുന്നു കൊണ്ടു മാത്രം അദ്ദേഹം ക്രൂരകൃത്യത്തെക്കുറിച്ചു വളരെക്കുറച്ചുമാത്രമാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട മറ്റു കേസുകളിലും ഇതായിരുന്നു സ്ഥിതി.

നാടോടികളായ മുസ്ലിം വിഭാഗക്കാരെ തുരത്തുന്നതിനു വേണ്ടിയായിരുന്നു പെണ്‍കുട്ടിയെ ക്രൂരമായി ബാലാത്സംഗം ചെയ്തത്. ഇതേക്കുറിച്ച് അടുത്ത ദിവസങ്ങളില്‍വരെ അദ്ദേഹം പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഹിന്ദുക്കള്‍ കൂടുതലായി പാര്‍ക്കുന്ന സ്ഥലത്തായിരുന്നു ഈ അതിക്രമം അരങ്ങേറിയത്. ക്രൂരമായ സംഭവം നടന്നത് ഒരു ക്ഷേത്രത്തിലായിരുന്നു എന്നതും മനുഷ്യത്വം വറ്റുന്നതിന്റെ നേര്‍ക്കാഴ്ചയാകുന്നു.

ഇതിനെതിരേ ആളുകള്‍ തെരുവിലിറങ്ങിയപ്പോഴെല്ലാം മോഡി മൗനത്തിലായിരുന്നു. ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍നിന്നുള്ള നിയമസഭാംഗം പരസ്യമായി അറസ്റ്റിലായ ആളെ ന്യായീകരിച്ചു രംഗത്തുവന്നു. കശ്മീരില്‍ നടന്ന റാലിയിലും ഇദ്ദേഹം പങ്കെടുത്തു. അന്വേഷിക്കുന്നവരില്‍ ചില ഉദ്യോഗസ്ഥര്‍ മുസ്ലിംകളായതിനാല്‍ പുറത്തുനിന്നുള്ളവരെക്കൊണ്ടു കേസ് അന്വേഷിപ്പിക്കണമെന്നായിരുന്നു റാലിയിലെ ആവശ്യം. ഹിന്ദുക്കളായ അഭിഭാഷകര്‍ ചേര്‍ന്നു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതും തടഞ്ഞു. ഒരു പോലീസുകാരനും സര്‍ക്കാര്‍ ജീവനക്കാരനുമടക്കം എട്ടുപേര്‍ക്കെതിരേയാണു കുറ്റപത്രം.

മറ്റൊരു സംസ്ഥാനത്തിലെ നിയമസഭാംഗത്തിനെതിരേ പീഡനക്കുറ്റം ചുമത്തിയപ്പോഴും മോഡി സംസാരിക്കാന്‍ വിസമ്മതിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍ പ്രദേശിലാണു പോലീസുകാര്‍ പോലും കേസ് ചുമത്താന്‍ മടിച്ചത്. ഈ നിയമസഭാംഗവും സഹോദരനും പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയിലും ആരോപണവിധേയരാണ്. പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിലാണു മരിച്ചത്.

ഇതിനുശേഷം വെള്ളിയാഴ്ചയാണ് മോഡിക്ക് ഇതെല്ലാം രാജ്യത്തിനു നാണക്കേടായി തോന്നിയത്. ‘നമ്മളുടെ പെണ്‍കുട്ടികള്‍ക്കു നീതി ലഭിക്കും’ എന്നായിരുന്നു മോഡിയുടെ പ്രതികരണം. എന്നാല്‍, വൈകിയുള്ള പ്രതികരണം അദ്ദേഹത്തിന്റെ പൊള്ളയായ വാക്കുകളാണ് എന്നതു വ്യക്തമാണ്. ‘കഴിഞ്ഞ രണ്ടു ദിവസമായി ചര്‍ച്ച ചെയ്യുന്ന സംഭവങ്ങള്‍’ മാത്രമായിരുന്നു അദ്ദേഹത്തിന് ഇതെല്ലാം. പശുക്കളെ കൊന്നെന്ന് അരോപിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അനുഭാവമുള്ള ഗോരക്ഷാ വിഭാഗക്കാര്‍ ദലിതരെയും മുസ്ലിംകളെയും കൊന്നപ്പോഴും മോഡിയുടെ സമീപനവും സമാനരീതിയിലായിരുന്നു.

മോഡിയുടെ നിശബ്ദത ഉത്കണ്ഠാജനകവും പരിതാപകരവുമാണ്. അദ്ദേഹം തന്റെ മുന്‍ഗാമികളില്‍നിന്നും അദ്ദേഹം പാഠം പഠിക്കുന്നില്ല. ന്യൂഡല്‍ഹിയില്‍ പെണ്‍കുട്ടി ബസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ പ്രക്ഷോഭം ഉയര്‍ന്നപ്പോള്‍ പ്രതികരിക്കാതിരുന്നവരുടെ അവസ്ഥ എന്തെന്നറിയാം. കോണ്‍ഗ്രസ് നയിച്ച സര്‍ക്കാരിന് 2014 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടിവന്നു. അന്നു മോഡി നടത്തിയ പ്രചാരണമാണ് ബിജെപിയെ വലിയ വിജയത്തിലേക്കു നയിച്ചത്. അഴിമതിക്കെതിരേ പോരാടുമെന്നും ഇന്ത്യക്കു വേണ്ടതു നല്‍കുമെന്നുമായിരുന്നു പ്രചാരണം.

എന്നാല്‍, അദ്ദേഹം അധികാരത്തിലെത്തിയപ്പോള്‍ നിശബ്ദതയുടെ പാതയിലായിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ‘ആരോഗ്യ’ത്തെക്കുറിച്ച് ചിന്തിക്കുന്ന ആര്‍ക്കും ആശങ്കയുണ്ടാക്കുന്ന ഒന്നാണിത്. മോഡിയെ പിന്തുണയ്ക്കുന്നവര്‍ ചെയ്യുന്ന ഒരോ കുറ്റകൃത്യങ്ങള്‍ക്കും പ്രതികരണം ആവശ്യപ്പെടാനാകില്ല. എന്നാല്‍, ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതെന്നു പറഞ്ഞോ സാധാരണ കുറ്റകൃത്യമെന്നു പറഞ്ഞോ തള്ളിക്കളയാനാകില്ല. അവര്‍ സ്ത്രീകളെയും മുസ്ലിംകളെയും ദലിതരെയും ഭീകരവാദികളാക്കി മുദ്രകുത്താന്‍ ഇറങ്ങിയിട്ടുള്ള ദേശീയ ശക്തികളാണ്.

ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രതിനിധിയാണെങ്കിലും പ്രധാനമന്ത്രിക്ക് ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷയൊരുക്കാന്‍ ഉത്തരവാദിത്വമുണ്ട്.

Read this in English : Modi’s Long Silence as Women in India Are Attacked

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top