Flash News

“ഇശല്‍ രാവ് 2018” ഏറെ ഹൃദ്യമായി

April 23, 2018 , സാംസ

samsaബഹ്‌റൈന്‍: ഏപ്രില്‍ 19 നു ഇന്ത്യന്‍ ക്ലബ്ബില്‍ “സാംസ” സാംസ്കാരിക സമിതി സംഘടിപ്പിച്ച സ്നേഹസാന്ത്വനം പ്രസീത് സ്മരണാഞ്ജലി, കേരളത്തിന്റെ പ്രിയപ്പെട്ട മാപ്പിളപ്പാട്ടുകാരന്‍ എരഞ്ഞോളി മൂസ്സയും സംഘവും നയിച്ച “ഇശല്‍ രാവ്‌ 2018” കലാമൂല്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

മാറി വരുന്ന ഇന്ത്യന്‍ സാമൂഹ്യ ചുറ്റുപാടില്‍ സാംസ പോലുള്ള സാംസ്കാരിക കൂട്ടായ്മകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍വരമ്പുകളില്ലാത്ത സ്നേഹത്തിന്റെ കൂട്ടായ്മയായി ഈ സംഘടന ഇനിയും മുന്നോട്ടു പോവട്ടെ എന്ന് ആശംസിച്ചു.

മൂസക്കയോടൊപ്പം, ബഹറിനിലെ പാട്ടുകാരായ നസീബ കാസര്‍ഗോഡ്, രിനോഷ് വിന്‍സെന്റ്, ശ്രീഷ്മ വടകര എന്നിവരും നിരവധി മെലഡികള്‍ പാടി. ഒപ്പം കുമാരി അനഘ വത്സരാജ് അവതരിപ്പിച്ച മോഹിനിയാട്ടം, കുമാരി ജയവന്തി കുലശേഖരന്‍ അവതരിപ്പിച്ച പൂജ നൃത്തവും കൂടെ സാംസയിലെ പാട്ടുകാര്‍ പങ്കെടുത്ത ഗാനമേളയും അരങ്ങേറി.

വിവിധ സംഘടനാപ്രതിനിധികള്‍, സമൂഹത്തിന്റെ വിവിധ മേഖലയിലെ ജനവിഭാഗങ്ങള്‍ എന്നിവരെക്കൊണ്ട് തിങ്ങിനിറഞ്ഞ സദസ്സിനു പഴയ മാപിളപ്പാട്ടുകളുടെ പുനരാവിഷ്കാരം നവ്യാനുഭവമായി മാറി. മാണിക്യ മലരായ പൂവി, മനസ്സെന്ന പൂന്തോപ്പില്‍, എന്തെല്ലാം വര്‍ണ്ണങ്ങള്‍, തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടികൊണ്ട് മൂസക്ക തന്റെ 77-ാം വയസ്സിലും പാട്ടിന്റെ പാലാഴി തീര്‍ത്തത് അത്ഭുതകരമായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top