Flash News

ന്യൂനപക്ഷങ്ങളേയും ജനകീയ മുന്നേറ്റങ്ങളേയും അരികുവത്ക്കരിക്കാന്‍ ഭരണാധികാരികള്‍ കരാറെടുത്തിരിക്കുന്നു: കെ. അംബുജാക്ഷന്‍

April 23, 2018 , കെ.എം സാബിര്‍ അഹ്സന്‍

IMG_4055

“ഹര്‍ത്താലിന്റെ പേരിലെ ഭരണകൂട വേട്ടക്കെതിരെ ” ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച ജനാധിപത്യ പ്രതിരോധം വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളേയും ജനകീയ മുന്നേറ്റങ്ങളേയും അരികുവത്ക്കരിക്കാന്‍ കേരളത്തിലെ ഭരണാധികാരികള്‍ ആരുടെയെക്കെയോ കരാര്‍ എടുത്തിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍. ഏപ്രില്‍ 16ന് നടന്ന ഹര്‍ത്താലിന്റെ പേരില്‍ മുസ്ലിം യുവാക്കള്‍ക്കെതിരെ പോലീസ് നടത്തുന്ന ഭീകരത ഇതിന്റെ തെളിവാണ്. ഹര്‍ത്താലിന്റെ പേരില്‍ എടുത്തിട്ടുള്ള മുഴുവന്‍ കള്ളക്കേസുകളും പിന്‍വലിക്കണമെന്നും ഒരു സമുദായത്തേയും ഭൂപ്രദേശത്തേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന രീതിയിലുള്ള നടപടികളില്‍ നിന്ന് ഭരണകൂടം പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. “ഹര്‍ത്താലിന്റെ പേരിലെ ഭരണകൂട വേട്ടക്കെതിരെ ജനാധിപത്യ പ്രതിരോധം” എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിക്കടി ഹര്‍ത്താല്‍ നടത്തി അതിന്റെ പേരിലുള്ള അക്രമങ്ങളെ തങ്ങളുടെ കരുത്തായി കണക്കാക്കുന്നവരാണ് ഇപ്പോള്‍ ഹര്‍ത്താലിനെതിരെ സംസാരിക്കുന്നത്. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് എസ്. ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. കെ.കെ ബാബുരാജ്, അഡ്വ. കെ.പി മുഹമ്മദ്, അനൂപ് വി.ആര്‍, എ.എസ് അജിത് കുമാര്‍, കടക്കല്‍ ജുനൈദ്, കെ.എം ഷഫ്രിന്‍ എന്നിവര്‍ സംസാരിച്ചു. ദലിത് – മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന രാഷ്ട്രീയ ഉണര്‍വുകളെ വ്യാജ പ്രചരണങ്ങളിലൂടെയും അടിച്ചമര്‍ത്തിയും ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതായി ‘ജനാധിപത്യ പ്രതിരോധം’ അഭിപ്രായപ്പെട്ടു. ഇതിനെതിരെ പൊതു സമൂഹത്തില്‍ നിന്നുള്ള ഒറ്റക്കെട്ടായ മുന്നേറ്റം ഉണ്ടാകണമെന്ന് പരിപാടി ആഹ്വാനം ചെയ്തു.

ഡോ. ബി. രാജീവിന്റെ സന്ദേശം പരിപാടിയില്‍ വായിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ് സമാപനം നിര്‍വഹിച്ചു. കത്വ സംഭവവും ഹര്‍ത്താലിന്റെ പേരിലുള്ള ഭരണകൂട വേട്ടയുമെല്ലാം കോര്‍ത്തിണക്കി ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം റാനിയ സുലൈഖ അവതരിപ്പിച്ച ഏകാംഗ നാടകം അരങ്ങേറി. ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ സ്വാഗതവും ജിലാ പ്രസിഡന്റ് മഹേഷ് തോന്നക്കല്‍ നന്ദിയും പറഞ്ഞു. കെ.എം സാബിര്‍ അഹ്സന്‍, സക്കീര്‍ നേമം, മുഫീദ, നബീല്‍ നാസര്‍, മുനീബ്, സൈദ്, അബ്ദുറഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top