Flash News

സര്‍ക്കാര്‍ പുറപ്പെടുവിച്ച നഴ്സുമാരുടെ വേതന വര്‍ധനവ് നടപ്പിലാക്കാനാവില്ലെ മാനേജ്മെന്റ്; നടപ്പിലാക്കിയില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് നഴ്സസ് യൂണിയന്‍

April 24, 2018

nur_2തിരുവനന്തപുരം: നഴ്‌സുമാരുടെ വേതനവര്‍ധനവിനെതിരെ ആശുപത്രി മാനേജുമെന്റ് ഹൈക്കോടതിയിലേക്ക്. സര്‍ക്കാര്‍ വിജ്ഞാപനം നടപ്പിലാക്കാനാവില്ലെന്ന് മാനേജുമെന്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.

മറ്റന്നാള്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ കൊച്ചിയില്‍ സംഘടനകള്‍ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും കോടതിയെ സമീപിക്കുക.

മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള വിജ്ഞാപനത്തിലുള്ളത്. ഇത് നടപ്പിലാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരുമെന്നും അതല്ല ചെറിയ രീതിയിലെങ്കിലും നടപ്പാക്കുകയാണെങ്കില്‍ ചികിത്സാ ചെലവ് അടക്കം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ലോങ്മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നഴ്‌സുമാര്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ആശുപത്രികള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top