Flash News

മില്ലേനിയം ക്രിക്കറ്റ് ക്ലബ് ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി മാത്യു വര്‍ഗീസിന് സ്വീകരണം നല്‍കി.

April 24, 2018 , ബിജു ജോണ്‍

DSC_7348ന്യൂയോര്‍ക്ക് : ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കേരളാ ക്രിക്കറ്റ് ക്ലബ് മുന്‍ ക്യാപ്റ്റനും മികച്ച സംഘാടകനും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും ന്യൂയോര്‍ക്കുകാരുടെ അഭിമാനവുമായ ബിജു (മാത്യു വർഗീസ് ) വിന് ന്യൂയോര്‍ക്ക് ‘മില്ലേനിയം ക്രിക്കറ്റ് ക്ലബ്’ യുവജനങ്ങളുടെ വമ്പിച്ച പിന്തുണയും സ്വീകരണം നല്‍കി. നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി കായിക പ്രേമികളുടെ ആവേശമായ കേരളാ ക്രിക്കറ്റ്‌ ലീഗിന്റെ നാലാം സീസണ്‍ ഉത്ഘാടനത്തിനെത്തിയതായിരുന്നു മാത്യു വര്‍ഗീസ്.

ഇന്ത്യന്‍ യുവജനതയുടെ ആവേശമായ ക്രിക്കറ്റ് ടൂര്‍ണമെന്റ് അമേരിക്കന്‍ മണ്ണില്‍ വിജയകരമായി നടത്തുക എന്ന വലിയ ദൗത്യം ഏറ്റെടുത്തു നടത്തി വിജയിപ്പിക്കുവാന്‍ മാത്യു വര്‍ഗീസിന്റെ സംഘടനാ പാടവത്തിനായി. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ വച്ചു നടത്തപ്പെട്ട ഫോമാ 20/20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘാടക മികവുകൊണ്ടും ജന പങ്കാളിത്തം കൊണ്ടും മികച്ചു നിന്നു. സര്‍വോപരി ഫോമാ സംഘടനകളിലേക്ക് യുവജനങ്ങളുടെ വമ്പിച്ച മുന്നേറ്റത്തിനും ടൂര്‍ണമെന്റ് പങ്കുവഹിച്ചു. 20/20 ക്രിക്കറ്റ് ടൂര്‍ണമെന്റ് മാത്യു വര്‍ഗീസിന്റെ ആശയവും അഭിലാഷവുമായിരുന്നു.

ഫോമാ 2018-20 ഭരണ സമിതിയില്‍ യുവജനങ്ങളുടെ പ്രതിനിധിയായി ഫോമാ ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്ന മാത്യു വര്‍ഗീസിന്എല്ലാവിധ പിന്തുണയും മില്ലേനിയും ക്രിക്കറ്റ് ക്ലബ് വാഗ്ദാനം ചെയ്യുന്നു. ഒപ്പം നോമിനേഷന്‍ നല്‍കുന്നതിനാവശ്യമായ തുകയും മാത്യു വര്‍ഗീസിന് സ്വീകരണത്തില്‍ വച്ചു ക്ലബ്ബിന്റ വകയായി മില്ലേനിയം ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് അനില്‍ കോയിപ്പുറം കൈമാറി. ഉര്‍ജ്ജസ്വലനായ മാത്യു വര്‍ഗീസ് യുവജനങ്ങളുടെ ആശയും ആവേശവുമാണെന്നു ക്ലബ് പ്രസിഡന്റ് പ്രസ്താവിച്ചു. ഫോമയെ സ്നേഹിക്കുന്ന എല്ലാവരില്‍ നിന്നും തനിക്കു വേണ്ട എല്ലാ സഹായങ്ങളും നല്‍കണമെന്നു അപേക്ഷിച്ചു.

ഇനിയും കൂടുതല്‍ മലയാളി യുവത്വങ്ങളെ ഫോമയുടെ കുടക്കീഴില്‍ കൊണ്ടുവരുമെന്ന വാഗ്ദാനത്തോടെ ഫോമാ തെരെഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പാക്കികൊണ്ട് നിലവില്‍ ഫോമാ നാഷണല്‍ കമ്മറ്റി മെമ്പറും, ക്യാപിറ്റല്‍ റീജിയണിലെ കൈരളി ബാള്‍ട്ടിമോറിന്റെ പ്രതിനിധിയുമായ മാത്യു വര്‍ഗീസ് (ബിജു) ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്നത്.

മലയാളി യുവത്വങ്ങളെ ഫോമയുടെ കുടകീഴില്‍ അണിനിരത്തുക, ഫോമയെ കൂടുതല്‍ ജനകീയവത്കരിക്കുക , ജീവകാരുണ്യപ്രവര്‍ത്തികള്‍ക്ക് കൂടുതല്‍ മുന്‍ഗണന, അമേരിക്കന്‍ മലയാളികളുടെ പ്രശ്നങ്ങളിലും, ബുദ്ധിമുട്ടുകളിലും കൈത്താങ്ങാകുക എന്നിവക്കായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പോടെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതെന്ന് മാത്യു വര്‍ഗീസ് പറഞ്ഞു. മാത്രമല്ല താന്‍ യാതൊരു പാനലിന്റെയും ഭാഗവുമല്ല.

ഫോമയുടെ തുടക്കം മുതല്‍ പ്രാദേശികതലത്തില്‍ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായിട്ടുണ്ട് . കഴിഞ്ഞ രണ്ടു വര്‍ഷം നാഷണല്‍ കമ്മറ്റി അംഗമെന്ന നിലയില്‍ കഴിവിന്റെ പരമാവധി സംഘടനക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്ന ചാരിതാര്‍ഥ്യമുണ്ട്. ഫോമയുടെ ചരിത്രത്തില്‍ ആദ്യമായി നൂറുകണക്കിന് യുവജനങ്ങളെ അണിനിരത്തി 20/ 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ന്യൂയോർക്കില്‍ സംഘടിപ്പിക്കുവാന്‍ സാധിച്ചു. ടൂര്‍ണമെന്റ് കമ്മറ്റിയുടെ ചെയര്‍മാന്‍ താനായിരുന്നു. ഈ ടൂര്‍ണ്ണമെന്റിലൂടെ ഒട്ടേറെ യുവജനങ്ങളെ ഫോമയെന്ന സംഘടനയെ പരിചയപ്പെടുത്താനും സാധിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഒരു കൂട്ടായ്മ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

വിദ്യാര്‍ത്ഥിയായിരിക്കെ അമേരിക്കയിലെത്തി, വന്ന കാലം മുതല്‍ സാമൂഹിക-സാംസ്‌കാരിക – കായിക സംഘടനകളിലും മാര്‍ത്തോമാ യുവജനസഖ്യത്തിലും സജീവപ്രവര്‍ത്തകനായിരുന്നു. 1991 ല്‍ ന്യൂയോര്‍ക്കിൽ മാത്യു വര്‍ഗീസ് തന്നെ ക്യാപ്റ്റന്‍ ആയി തുടക്കമിട്ട കേരള ക്രിക്കറ്റ് ക്ലബ്ബാണ് ഇപ്പോഴത്തെ മില്ലേനിയം ക്രിക്കറ്റ് ക്ലബ്.

പുതുതലമുറയെ ഫോമയുടെ ശക്തിയാക്കി മാറ്റുവാനും, ഫോമയുടെ അന്തസ്സുയര്‍ത്തുന്ന ജനപ്രിയ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാനും സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഫോമാ കുടുംബാംഗങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ ഒരുങ്ങികഴിഞ്ഞെന്നും മാത്യു വര്‍ഗീസ് പറഞ്ഞു.

DSC_7352 IMG_1926 IMG_1929

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top