Flash News

അവിഹിതബന്ധത്തിനു തടസ്സമായി നിന്ന അച്ഛനേയും അമ്മയേയും മകളേയും ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി കൊടുത്ത് കൊന്ന വീട്ടമ്മ; പോലീസിനോട് പറഞ്ഞ വിവരങ്ങള്‍ അവിശ്വസനീയം

April 24, 2018

pinarayi-soumya-arrest.jpg.image.470.246കണ്ണൂര്‍: അവിശ്വനനീയമാം വിധം സംഭവപരമ്പരകള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തില്‍ മറ്റൊരു അവിശ്വസനീയ സംഭവം കൂടി. ദുരൂഹസാഹചര്യത്തില്‍ പിണറായിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത വീട്ടമ്മ വണ്ണത്താംകണ്ടി സൗമ്യ (28) കുറ്റം സമ്മതിച്ചു. സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒന്‍പതിനാണ് കീര്‍ത്തന മരിച്ചത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 21ന് ഐശ്വര്യ മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും മരിച്ചു.

തലശ്ശേരി റസ്റ്റ് ഹൗസില്‍ 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ക്കും ഒരു മകള്‍ക്കും എലിവിഷം നല്‍കിയാണ് കൊന്നതെന്ന് ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചു. അച്ഛന്‍ കുഞ്ഞിക്കണ്ണന് രസത്തിലും അമ്മ കമലയ്ക്കു മീന്‍ കറിയിലും മകള്‍ ഐശ്വര്യയ്ക്കു ചോറിലും വിഷം നല്‍കിയെന്ന് സൗമ്യ സമ്മതിച്ചു. ഇളയ മകള്‍ കീര്‍ത്തനയുടേത് സ്വാഭാവിക മരണമാണെന്നും ഇവര്‍ മൊഴി നല്‍കിയതായാണ് വിവരം. അവിഹിതബന്ധങ്ങള്‍ക്കു തടസം നില്‍ക്കാതിരിക്കാനാണ് മാതാപിതാക്കളെ കൊന്നതെന്ന് സൗമ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

നേരത്തെ സ്വാഭാവിക മരണമെന്ന നിലയിലാണു മരണങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. സമാന സ്വഭാവമുള്ള മരണങ്ങള്‍ സംശയം ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് സൗമ്യയെ ചോദ്യം ചെയ്തത്. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഈ വീട്ടില്‍ മരിച്ച കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം പൊലീസ് പുറത്തെടുത്ത് പരിശോധിച്ചിരുന്നു.

മരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാന്‍ കോടതി നിര്‍ദേശപ്രകാരമാണ് ഐശ്വര്യയുടെ മൃതദേഹം കഴിഞ്ഞ ദിവസം പോസ്റ്റുമാര്‍ട്ടം ചെയ്യാനായി പുറത്തെടുത്തത്. ഈ വര്‍ഷം ജനുവരി 21നാണു വയറ്റിലെ അസ്വസ്ഥതയെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചത്. അന്നു മരണത്തില്‍ അസ്വാഭാവികത തോന്നാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നില്ല.

കണ്ണൂര്‍ ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ സംഭവമുണ്ടായത്. ഛര്‍ദ്ദിയെ തുടര്‍ന്നാണ് സൗമ്യയുടെ കുടുംബത്തിലെ നാലു പേരും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തില്‍ അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നാലുപേരുടെയും മരണത്തില്‍ ദുരൂഹത ബലപ്പെട്ടത്.

തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റേയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമന്റേയും മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണത്തോട് സൗമ്യ വേണ്ട രീതിയില്‍ സഹകരിച്ചിരുന്നില്ല. ഛര്‍ദ്ദിയെ തുടര്‍ന്ന് സൗമ്യ ആശുപത്രിയിലായിരുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനായിരുന്നില്ല. എലിവിഷത്തില്‍ പ്രധാന ഘടകമായ അലുമിനിയം ഫോസ്ഫൈഡ് എങ്ങനെ മരണപ്പെട്ടവരുടെ ഉളളിലെത്തി എന്നതില്‍ ഊന്നിയായിരുന്നു പൊലീസ് അന്വേഷണം. സൗമ്യയുടെ വീടുമായി ബന്ധപ്പെട്ടിരുന്ന ചിലര്‍ കേസില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

ഒരു കുടുംബത്തിലെ നാലുപേരുടെ തുടര്‍മരണങ്ങള്‍, അതിലെ ദുരൂഹതകള്‍, കേരളം അതിന്‍റെ ഞെട്ടലിലായിരുന്നു. സര്‍വരെയും അമ്പരപ്പിച്ച് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ വീട്ടമ്മ സൗമ്യയെത്തേടി പൊലീസെത്തിയപ്പോള്‍ ആ അമ്പരപ്പ് ഇരട്ടിയായി. മഫ്തിയിലെത്തിയ പൊലീസ് സൗമ്യയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു.

വിഷം ഉള്ളില്‍ ചെന്നാണ് സൗമ്യയുടെ മക്കളും മാതാപിതാക്കളും മരിച്ചതെന്ന് അന്വേഷണത്തില്‍ല്‍ വ്യക്തമായി‍രുന്നു. എലിവിഷത്തിന്റെ പ്രധാനഘടകമായ അലൂമിനിയം ഫോസ്ഫൈഡാണ് ശരീരത്തിനുള്ളില്‍ നിന്നും കണ്ടെടുത്തത്. എന്നാല്‍ ഇത് ഉള്ളില്‍ച്ചെന്ന ലക്ഷണവുമായി സൗമ്യ എങ്ങനെ ആശുപത്രിയിലായി എന്നതായിരുന്നു പ്രധാന ചോദ്യം.

സൗമ്യയുടെ മെ‍ഡിക്കല്‍ പരിശോധനയില്‍ അവരുടെ ശരീരത്തില്‍ നിന്ന് രാസവസ്തുക്കളുടെ സൂചന ലഭിക്കാത്തത് പൊലീസില്‍ സംശയമുണര്‍ത്തി. ഛര്‍ദ്ദിയുടെ അസുഖം പറഞ്ഞപ്പോള്‍ ആദ്യം ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന സൗമ്യയെ അയല്‍വാസികളാണ് നിര്‍ബന്ധിച്ച് ആശുപത്രിയിലാക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top