Flash News

ഡാളസില്‍ മൂന്ന് പേര്‍ക്ക് വെടിയേറ്റു, രണ്ട് പോലീസ് ഓഫീസര്‍മാര്‍ ഗുരുതരാവസ്ഥയില്‍, പ്രതി അറസ്റ്റില്‍

April 25, 2018 , പി.പി. ചെറിയാന്‍

armando-juarez-suspectഡാളസ്സ്: ഡാളസ്സ് ഹാമില്‍ടണ്‍ പാര്‍ക്കിന് സമീപം ഫോറസ്റ്റ് സെന്‍ട്രല്‍ ലൈനിലുള്ള ഹോം ഡിപ്പോ പരിസരത്ത് അക്രമിയുടെ വെടിയേറ്റ് രണ്ട് പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വെടിവെച്ച് ട്രക്കില്‍ രക്ഷപ്പെട്ട പ്രതിയെ സാഹസികമായ കാര്‍ ചേസിങ്ങിന് ശേഷം രാത്രി 9 മണിയോട പിടി കൂടിയതായി പോലീസ് അറിയിച്ചു. അര്‍മാന്‍ഡൊ ലൂയിസ് ജുവാറസ് ആണ് അറസ്റ്റിലായത്. ഏപ്രില്‍ 24 ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം.

കളവ് കേസ്സില്‍ അറസ്റ്റ് വാറന്റ് നിലവിലുളള പ്രതിയെ ഹോം ഡിപ്പോ പരിസരത്ത് വെച്ച് പോലീസ് സമീപിച്ചതോടെയാണ് ഇയ്യാള്‍ പോലീസിന് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ട്രക്കില്‍ രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകളോളം നീണ്ട് നിന്ന കാര്‍ ചെയ്‌സിങ്ങിന് ശേഷം ലവ്ഫീല്‍ഡ് എയര്‍പോര്‍ട്ടിന് സമീപത്തു നിന്നാണ് പിടികൂടിയത്.

വനിതാ ഓഫീസറുടെ മുഖത്തും മറ്റൊരു പോലീസ് ഓഫീസറുടെ തലക്ക് പുറകിലുമാണ് വെടിയേറ്റത്. ടെക്‌സസ് ഹെല്‍ത്ത് പ്രിസ്ബറ്റീറിയന്‍ ഹോസ്പിറ്റല്‍ പ്രവേശിച്ച ഇവര്‍ക്ക് ശസ്ത്രക്രിയ നടത്തിയതായും ഹോസ്പിറ്റല്‍ പ്രവേശിച്ച ഇവര്‍ക്ക് ശസ്ത്രക്രിയ നടത്തിയതായും സ്ഥിതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെങ്കിലും പോലീസ് അറിയിച്ചു. ഡാളസ് പോലീസ് ചീഫ് റിനെഹാളാണ് വിവരങ്ങള്‍ മധ്യമങ്ങള്‍ക്ക് നല്‍കിയത്.

dallas-1- dallas-2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top