Flash News
പോലീസിന്റെ മൂന്നാം മുറ വെച്ചു പൊറുപ്പിക്കാനാവില്ല; പോലീസ് സേനയിലും ചാരന്മാരുണ്ടെന്ന് മുഖ്യ മന്ത്രി   ****    രാജ്കുമാര്‍ കസ്റ്റഡി മരണം; മുന്‍ ഇടുക്കി എസ്‌പിക്കെതിരെ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍; ഡപ്യൂട്ടി പ്രിസന്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു; താത്ക്കാലിക വാര്‍ഡനെ പിരിച്ചുവിട്ടു   ****    ‘ഓണം മലയാളം’ തിരുവാതിരക്കളി മത്സരം   ****    കര്‍ഷക പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: മാര്‍ മാത്യു അറയ്ക്കല്‍   ****    ലോക പ്രശസ്ത ഹസ്തരേഖാ വിദഗ്ധനും, ആയുര്‍വേദ ചികിത്സകനുമായ ഡോ. ജയനാരായണ്‍ജി ആഗസ്ത് 5 മുതല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു   ****   

ഇരവാളര്‍ക്ക് നീതി കിട്ടും വരെ പോരാടും: ഫ്രറ്റേണിറ്റി മൂവ്മെന്റ്

April 25, 2018 , രാജേഷ് സൂര്യന്‍

IMG-20180425-WA0064പാലക്കാട്: കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഇരവാളന്‍ സമുദായക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പു മന്ത്രി എ.കെ ബാലന്റെ വസതിയിലേക്ക് ഇരവാളര്‍ നടത്തിയ മാര്‍ച്ചിന് വെല്‍ഫെയര്‍ പാര്‍ട്ടിയും ഫ്രറ്റേണിറ്റി മൂവ്മെന്റും ഐക്യദാര്‍ഢ്യം അറിയിച്ചു.

പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതിന്റെ പേരില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്യോഗത്തില്‍ പ്രവേശിക്കാനോ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. 2014 വരെ ഇവര്‍ക്ക് അനുവദിച്ചിരുന്ന പട്ടികവര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. കിര്‍ത്താഡ്സ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വാരേണ്യവര്‍ഗ്ഗ താല്‍പ്പര്യത്തിന്റെ ഇരകളാണ് ഇവര്‍. ഭരണഘടനാപരമായി സംവരണത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്ന ആദിവാസികളെ ഇല്ലാതാക്കാനുള്ള സര്‍ക്കാറിന്റെ ഗൂഢാലോചനയാണ് ഇത്.

നൂറ്റിപ്പത്ത് ദിവസമായി കൊല്ലങ്കോട് നമ്പര്‍ 2 വില്ലേജിനു മുന്നില്‍ നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാരും വകുപ്പ് മന്ത്രിയും വിഷയത്തിലിടപ്പെട്ട് ഉടന്‍ പരിഹാരം കാണുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെയും നേതാക്കള്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജന. സെക്രട്ടറി അജിത് കൊല്ലങ്കോട്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജന. സെക്രട്ടറി പ്രദീപ് നെന്മാറ, ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം, മുജീബ് റഹ്മാന്‍, സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top