Flash News

കളിയില്‍ ജയിക്കുന്നതാണ് ലക്ഷ്യം; അതിന് ഏതറ്റം വരെയും പോകുമെന്ന് തെളിയിക്കുന്ന ധോണിയുടെ പ്രകടനം മറ്റുള്ളവര്‍ക്ക് പ്രചോദനം

April 25, 2018

dhoni-3-846x412ക്രിക്കറ്റ് കളിക്കുന്നത് ചെന്നൈയ്‌ക്കോ ഇന്ത്യയ്‌ക്കോ വേണ്ടിയാണെങ്കിലും ജയിക്കാന്‍ വേണ്ടി ഏതറ്റം വരേയും പോകുന്ന ആളാണ് ധോണി. കളിയോടുള്ള ധോണിയുടെ ആത്മാര്‍ത്ഥ ഒന്നു വേറെ തന്നെയാണ്. അതിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഇന്നത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരം. മിന്നല്‍ സ്റ്റമ്പിംഗും റണ്ണൗട്ടുമൊക്കെ കാണിച്ച് ഞെട്ടിച്ചിട്ടുള്ള ധോണിയുടെ ഇതുവരെ കാണാത്തൊരു രൂപമാണ് ഇന്നു കണ്ടത്. ഒരു ബംഗാളിയെ പോലെ ഗ്രൗണ്ടില്‍ ഓടി നടന്ന് പന്തുകള്‍ വാരിയെടുക്കന്ന ധോണിയെയാണ് കളിക്കിടെ ഇന്നുകണ്ടത്.

തന്റെ കീപ്പിംഗ് പൊസിഷനില്‍ നിന്നും ബൗണ്ടറി ലൈന്‍ വരെ ഓടിയെത്തി ഫോര്‍ രക്ഷപ്പെടുത്തിയാണ് ധോണി കയ്യടി ഏറ്റുവാങ്ങിയത്. ബെംഗളൂരുവിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ക്വിന്‍ണ്‍ ഡികോക്ക് ഉയര്‍ത്തി അടിച്ച പന്ത് ബൗണ്ടറി ലൈനിലിനരികിലായിരുന്നു വീണത്. ക്യാച്ചിനായ വിക്കറ്റിന് പിന്നില്‍ നിന്നും ഓടിയെത്തിയെങ്കിലും ധോണി വൈകി പോയിരുന്നു. പക്ഷെ അങ്ങനെയങ്ങ് വിട്ടു കൊടുക്കാന്‍ ധോണി തയ്യാറായില്ല. പന്ത് ബൗണ്ടറി കടക്കുന്നത് തടഞ്ഞു കൊണ്ട് ധോണി നിര്‍ണ്ണായകമായ റണ്‍സുകള്‍ തടഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിനെ എട്ടു സിക്സിെൻറയും രണ്ട് ഫോറിെൻറയും അകമ്പടിയേടെ 30 പന്തിൽ 68 റൺസെടുത്ത ഡിവില്ലിയേഴ്സും 37 പന്തിൽ 53 റൺസെടുത്ത ക്വിൻറൻ ഡികോക്കും ചേർന്ന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 205 റൺസിലെത്തിച്ചു.

നാലാം ഒാവറിലെ രണ്ടാം പന്തിൽ ക്യാപ്റ്റൻ കോഹ്ലിയെ (18) നഷ്ടമായശേഷം ഒരുമിച്ച ഇരുവരും സെഞ്ച്വറി (103) കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും കൂടാരം കയറിയ ശേഷമെത്തിയ മൻദീപ് സിങ്ങും (17 പന്തിൽ 32) അവസാന നിമിഷം ആഞ്ഞടിച്ച വാഷിങ്ടൺ സുന്ദറുമാണ് (നാലു പന്തിൽ 13) ബംഗളൂരുവിനെ 200 കടക്കാൻ സഹായിച്ചത്.
മന്‍ദീപ് സിങ്-കോളിന്‍ ഗ്രാന്‍ഡോം (11) കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ നേടിയ 49 റണ്‍സാണ് അവസാന ഓവറുകളില്‍ മികച്ച സ്കോറിലേക്ക് ബംഗളൂരുവിനെ നയിച്ചത്. മറ്റാരും രണ്ടക്കം കടന്നില്ല. െചന്നൈക്കായി ഇംറാൻ താഹിർ, ശർദുൽ ഠാകുർ, ഡ്വെയ്ൻ ബ്രാവോ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top