Flash News

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ക്യാപ്റ്റന്‍ സ്ഥാനം ഗംഭീര്‍ രാജിവെച്ചു; മലയാളിയായ ശ്രേയസ് അയ്യര്‍ ഇനി ടീമിനെ നയിക്കും

April 25, 2018

Gautam-Gambhir-846x412ഐപില്‍ മത്സരത്തില്‍ ടീമിനേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് ഗംഭീര്‍ ഡല്‍ഹിയുടെ നായകസ്ഥാനം ഉപേക്ഷിച്ചു. ഗംഭീറിന് പകരം ഡല്‍ഹി ടീമിനെ മലയാളിയായ ശ്രേയസ് അയ്യരാണ് ഇനി നയിക്കുന്നത്. ഈ സീസണില്‍ ഡ്ല്‍ഹി നിലനിര്‍ത്തിയ മൂന്ന് താരങ്ങളിലൊരാളായിരുന്നു അയ്യര്‍. സ്ഥാനമൊഴിഞ്ഞു കൊണ്ട് ഗംഭീര്‍ പറഞ്ഞത് ടീമിന്റെ പരാജയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നു എന്നാണ്. ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിനുപിന്നാലെ ഇനിയുള്ള മത്സരങ്ങളില്‍ പ്രതിഫലം വാങ്ങില്ലെന്ന് ഗൗതം ഗംഭീര്‍ അറിയിച്ചിട്ടുണ്ട്.

‘ ഈ സീസണില്‍ ഫ്രാഞ്ചൈസിയുടെ പക്കല്‍ നിന്ന് പ്രതിഫലം വാങ്ങില്ലെന്ന് ഗൗതം തീരുമാനിച്ചിരിക്കുന്നു. സീസണില്‍ ബാക്കിയുള്ള മത്സരങ്ങളില്‍ അദ്ദേഹം പ്രതിഫലം പറ്റാതെ കളിക്കാനിറങ്ങും.’

നിലവില്‍ 6 മത്സരം കളിച്ച ഡല്‍ഹിക്ക് ഒരു മത്സരത്തില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. ബാക്കി അഞ്ചിലും ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

നേരത്തെ പരിശീലകന്‍ റിക്കി പോണ്ടിങ്, പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സി.ഇ.ഒ ഹേമന്ത് ദുവ എന്നിവര്‍ക്കൊപ്പം സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനമൊഴിയുന്ന വിവരം ഗംഭീര്‍ പരസ്യമാക്കിയത്.

”ടീമിന്റെ ഇപ്പോഴത്തെ നിലയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നു. അതുകൊണ്ടാണ് ഞാന്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതും. ഇനി ശ്രേയസ് നയിക്കും. അതേസമയം കാര്യങ്ങള്‍ മാറ്റി മറിക്കാനുള്ള ടീം ഞങ്ങളുടെ പക്കലുണ്ടെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്,” ഗംഭീര്‍ പറയുന്നു. അതേസമയം സ്ഥാനമൊഴിഞ്ഞതിന് പിന്നില്‍ ടീം അധികൃതരുടെ ഭാഗത്തു നിന്നുമുള്ള സമ്മര്‍ദ്ദമില്ലെന്നും ഗംഭീര്‍ വിശദീകരിച്ചു.

”പൂര്‍ണ്ണമായും എന്റെ മാത്രം തീരുമാനമാണ്. ടീം അധികൃതരുമായി മീറ്റിംഗ് നടത്തിയത് എന്റെ മാത്രം ആഗ്രഹ പ്രകാരമാണ്. ടീമിന് വേണ്ടി കാര്യമായ സംഭവാനയൊന്നും നല്‍കാന്‍ എനിക്ക് സാധിച്ചിട്ടില്ല. അതും ടീമിന്റെ പ്രകടനവും കണക്കിലെടുക്കുമ്പോള്‍ കപ്പലിന്റെ കപ്പിത്താന്‍ എന്ന നിലയില്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് എന്റെ ബാധ്യതയായിരുന്നു. ഇതാണ് ശരിയായ സമയമെന്ന് തോന്നി,” ഗംഭീര്‍ വ്യക്തമാക്കുന്നു.

”പക്ഷെ ഞങ്ങളിപ്പോഴും മത്സരത്തില്‍ നിന്നും പുറത്തായിട്ടില്ല. ചിലപ്പോള്‍ നിങ്ങളുടെ മനസ് പറയും ഇതാണ് ശരിയായ സമയമെന്ന്. അത് കേട്ടു എന്നുമാത്രം. അല്ലാതെ മാനേജുമെന്റിന്റെ ഭാഗത്തു നിന്നും യാതൊരു വിധത്തിലുള്ള സമ്മര്‍ദ്ദവുമുണ്ടായിരുന്നില്ല,” താരം കൂട്ടിച്ചേര്‍ക്കുന്നു.

അര്‍ധസെഞ്ച്വറിയോടെയായിരുന്നു സീസണിന് ഗംഭീര്‍ തുടക്കമിട്ടതെങ്കിലും പിന്നീട് രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് താരം ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നീങ്ങിയത്. വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍ വച്ച് കൊല്‍ക്കത്തയ്ക്കെതിരെയാണ് ഡെയര്‍ഡെവിള്‍സിന്റെ അടുത്ത മത്സരം.

ഐ.പി.എല്ലിന്റെ ആദ്യ മൂന്ന് സീസണുകളില്‍ ഡല്‍ഹിക്കൊപ്പമുണ്ടായിരുന്ന ഗംഭീര്‍, പിന്നീടുള്ള ഏഴ് സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ ബെംഗളൂരുവില്‍ നടന്ന താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗംഭീറിനെ ടീമില്‍ നിലനിര്‍ത്താതിരുന്നത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഗംഭീറിന്റെ ആവശ്യപ്രകാരമായിരുന്നു അങ്ങനെ ചെയ്തതെന്ന് പിന്നീട് കൊല്‍ക്കത്ത മാനേജ്‌മെന്റ് വെളിപ്പെടുത്തിയിരുന്നു.

2.8 കോടി രൂപ മുടക്കിയാണ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ഈ വര്‍ഷം ഗംഭീറിനെ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ മികച്ച ക്യാപ്റ്റന്‍സി റെക്കോര്‍ഡുള്ള ഗംഭീര്‍ തന്നെയായിരിക്കും ഡെല്‍ഹിയെ ഈ വര്‍ഷം നയിക്കുകയെന്ന് അന്നത്തെ ലേലത്തിന് ശേഷം ഡെല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗ് സൂചന നല്‍കിയിരുന്നു.

2011 ലും 2014 ലും കൊല്‍ക്കത്തയെ ഐ.പി.എല്‍ കിരീടത്തിലേക്ക് നയിച്ച ഗംഭീര്‍ 148 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 31.78 ശരാശരിയില്‍ 4132 റണ്‍സുകള്‍ നേടിയിട്ടുണ്ട്. പത്ത് സീസണ്‍ പിന്നിടുന്ന ഐ.പി.എല്ലില്‍ 35 തവണ അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top