Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

ഡൊണാള്‍ഡ് ട്രം‌പ് എന്റെ സഹോദരനാണെന്ന് റാപ്പര്‍ കാന്യേ വെസ്റ്റ്; താങ്ക് യൂ എന്ന് ട്രം‌പ്

April 26, 2018

trump-3വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അനുകൂലിച്ചും ‘സഹോദര’നെന്ന് വിളിച്ചും അമേരിക്കന്‍ റാപ്പര്‍ കാന്യേ വെസ്റ്റ്.

”നിങ്ങള്‍ ട്രംപിനെ അംഗീകരിക്കേണ്ട. എന്നാല്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നതില്‍ നിന്ന് ജനക്കൂട്ടത്തിന് എന്നെ പിന്തിരിപ്പിക്കാനാകില്ല. ഞങ്ങള്‍ രണ്ട് പേരും ഡ്രാഗണ്‍ എനര്‍ജി ഉള്ളവരാണ്. അദ്ദേഹം എന്റെ സഹോദരനാണ്. ഞാന്‍ എല്ലാവരെയും സ്‌നേഹിക്കുന്നു. ഒരാള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും ഞാന്‍ അംഗീകരിക്കുന്നില്ല. അതാണ് ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നത്. നമുക്ക് സ്വതന്ത്രചിന്തക്കുള്ള അവകാശമുണ്ട്”,40കാരനായ കാന്യേ ട്വിറ്ററില്‍ കുറിച്ചു.

മണിക്കൂറുകള്‍ക്കുള്ളില്‍ നന്ദി അറിയിച്ച് ട്രംപ് കാന്യേക്ക് മറുപടി നല്‍കി.

തുടര്‍ന്ന് കാന്യേ വീണ്ടും ഒരു ട്വീറ്റ് ചെയ്തു. ”മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗേയ്ന്‍” എന്നെഴുതിയ ഒരു തൊപ്പിയുടെ ചിത്രമായിരുന്നു ട്വീറ്റ്. മാഗ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗേയ്ന്‍)എന്നായിരുന്നു ഇതിന് ട്രംപിന്റെ മറുപടി ട്വീറ്റ്.

തനിക്ക് രാഷ്ട്രീയമില്ലെന്നും കാന്യേ കുറിച്ചു. മുന്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റും ഡെമോക്രാറ്റിന് സ്ഥാനാര്‍ഥിയുമായിരുന്നു ഹിലാരി ക്ലിന്റണെയും തനിക്ക് ഇഷ്ടമാണെന്ന് കാന്യേ പിന്നീട് ട്വിറ്ററിലൂടെ പറഞ്ഞു.

അമേരിക്കന്‍ ടിവി അവാതരകയും മോഡലുമായ കിം കര്‍ദാഷിയാനിന്റെ ഭര്‍ത്താവണ് കാന്യേ വെസ്റ്റ്.

https://twitter.com/kanyewest/status/989227154993963009

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top